728-pixel-x-90-2-learn
728-pixel-x-90
<< >>

നിപ: കേരളത്തിനുള്ള ആദരം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക്.

തിരുവനന്തപുരം:നിപ വൈറസ് ബാധയെ കുറ്റമറ്റ രീതിയില്‍ തടയുന്നതിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ സ്വീകരണം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ 5 വ്യാഴം അമേരിക്കയിലേക്ക് പുറപ്പെടും.ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയും പങ്കെടുക്കും.
മറ്റ് രാജ്യങ്ങളില്‍ നിപ വൈറസ് ബാധ നിയന്ത്രണവിധേയമാക്കിയത് കൂടുതല്‍ പേര്‍ മരിച്ചതിന് ശേഷമാണ്. കേരളത്തിലെ ഡോക്ടര്‍മാരും, നേഴ്‌സുമാരും സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് രോഗത്തെ വളരെ പെട്ടെന്ന് തന്നെ നേരിട്ടത്. അതിനിടയില്‍ പേരമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്‌സ് ലിനി സ്വന്തം ജീവന്‍ പോലും ത്വജിച്ച് രോഗികളെ പരിപാലിച്ചത് കേരളത്തിന്റെ ആതുര സേവനരംഗത്തെ ഏറെ ഊര്‍ജ്ജ്വസ്വലമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ഈ മാതൃക ഇതിനകം തന്നെ ലോകശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നു.
ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. 18ന് മുഖ്യമന്ത്രി തിരിച്ചെത്തും.

INDIANEWS24 TVM DESK

Leave a Reply