728-pixel-x-90-2-learn
728-pixel-x-90
<< >>

നിപ്പ വൈറസ് ബാധ,സര്‍ക്കാര്‍ നടപടികള്‍ ശ്ലാഘനീയം : ലിനിയുടെ കുട്ടികള്‍ക്ക് 20 ലക്ഷം,ഭര്‍ത്താവിനു ജോലി,മരണപ്പെട്ടവരുടെ കുടുംബത്തിനു 5 ലക്ഷം വീതം

തിരുവനന്തപുരം:നിപ്പ വൈറസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ പരിഭ്രാന്തരായ കേരള സമൂഹത്തിനു കാവലും സാന്ത്വനവുമായി ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും ഒറ്റക്കെട്ടായി നീങ്ങുന്ന കാഴ്ച ശുഭോദര്‍ക്കമാണ്.ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേരിട്ടുള്ള ഇടപെടലില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കാഴ്ച വയ്ക്കുന്നത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കുവാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കുവാനും മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കുവാനും സര്‍ക്കാര്‍ ഫലപ്രദമായി ഇടപ്പെട്ടു. നിപ്പ വൈറസാണ് മരണ ഹേതു എന്ന് സത്വരമായി കണ്ടെത്താന്‍ കഴിഞ്ഞ കോഴിക്കോട്ടെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ മികവിനെ ഏവരും പ്രശംസിച്ചിരുന്നു.  മരണപ്പെട്ടവരുടെ കുടുബങ്ങളെ സാന്ത്വനപ്പെടുത്താനും സംരക്ഷിക്കുവാനും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ രണ്ടു മക്കൾക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു. ട്ടികൾക്ക് നൽകുന്ന തുകയിൽ അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായിട്ടാവും നൽകുക. ബാക്കി അഞ്ച് ലക്ഷം വീതം അവരുടെ ചിലവുകൾക്കായി നൽകും.സ്ഥിരനിക്ഷേപമായി നൽകുന്ന തുക കുട്ടികൾ പ്രായപൂർത്തിയാകുന്പോൾ ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു..വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ്  സതീഷിനു   കുട്ടികളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും സഹായകമാകുമാറ് സർക്കാർ സർവീസിൽ നിയമനം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.കൂടാതെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സർക്കാർ സഹായധനം നൽകും. വൈറസ് ബാധ പടരുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.NIPPA SHAILAJA

INDIANEWS24 TVPM

Leave a Reply