jio 800x100
jio 800x100
728-pixel-x-90
<< >>

നിപ്പ പനി മരണം എട്ടായി ; ആ​തു​ര​ശു​ശ്രൂ​ഷ​യ്ക്കി​ടെ ജീ​വ​ൻ ബ​ലി​കൊ​ടു​ത്ത ലി​നി​യുടെ കത്ത് കേരളത്തെ കരയിക്കുന്നു

കോഴിക്കോട്:നിപ്പ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട് ചികില്‍സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. നിപ്പ വൈറസ് ലക്ഷണങ്ങളുമായിചികില്‍സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. നിപ്പ വൈറസ് ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം ഇതോടെ എട്ടായി. നിപ്പ ഉൾപ്പെടെയുളള പനിബാധയിൽ കോഴിക്കോട്ടും. മലപ്പുറത്തുമായി മരണം പതിനൊന്നായി ഉയർന്നു. നിപ്പ രോഗലക്ഷണങ്ങളോടെ എട്ടു പേർ ആശുപത്രിയിൽ ചികിൽസയിലാണ്.

നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച ന‍ഴ്സ് ലിനി മരിക്കുന്നതിന് മുൻപ് ഭർത്താവ് സജീഷിനെഴുതിയ ഹൃദയ ദ്രവീകരണ ശേഷിയുള്ള കത്ത് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

‘‘സജീഷേട്ടാ…ആം ഓൾമോസ്റ്റ് ഓൺ ദ വേ..നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല…സോറി…ലവൻ, കുഞ്ഞു, ഇവരെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്സ് ഓഫ് ലവ് ഉമ്മ…’’ എന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. .

നിപ്പ പനിയെക്കുറിച്ച് കൂടുതല്‍ ജാഗരൂകരാകാനും ബോധവല്‍ക്കരണം നടത്താനും നിപ്പ  പനീ പരിചരണത്തിനായി ജീവന്‍ ഹോമിച്ച ലിനിയുടെ കത്ത് സഹായകമാകുകയാണ്.മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കിടന്നാണ് ലിനി ഭർത്താവിന് അവസാന കത്തെഴുതിയത്. മരണശേഷവും   ലിനി താനെഴുതിയ കത്തിലൂടെ  നിപ്പയ്ക്കെതിരെ പൊതുജനങ്ങള്‍ക്കായി പട വെട്ടുകയാണ്.ആതുര  ശുശ്രൂഷകരുടെ സേവനം എത്രത്തോളം മൂല്യമുള്ളതാണെന്നും സ്വന്തം ജീവന്‍  പണയം വച്ചുകൊണ്ടാണ് പലപ്പോഴും   അവര്‍ തങ്ങളുടെ സേവനം നല്‍കുന്നതെന്നുമുള്ള യാഥാര്‍ഥ്യം ലിനിയുടെ മരണം നമ്മെ   ഓര്‍മിപ്പിക്കുന്നു.

 പ്രിയ ഭര്‍ത്താവിനെയും കുട്ടികളെയും അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ലിനി യാത്രയായത്. അതേസമയം, അമ്മ തങ്ങളെ വിട്ടുപോയെന്ന യാഥാര്‍ഥ്യം ഇതുവരെ റിഥുലും സിദ്ധാർഥും തിരിച്ചറിഞ്ഞിട്ടില്ല.ഗൾഫിൽ നിന്ന് ലിനിയുടെ രോഗവിവരമറിഞ്ഞെത്തിയ ഭർത്താവ് സജീഷ് ഐസിയുവിൽ വച്ചാണ് അവസാനമായി ഭാര്യയെ കണ്ടത്. ലി​നി​യു​ടെ ഭ​ർ​ത്താ​വ് വടകര സ്വദേശി സജീഷ് ബഹ്റൈനിൽ അക്കൗണ്ടന്‍റാ​ണ്.അഞ്ചുവയസുള്ള റിഥുൽ, രണ്ടു വയസുകാരൻ സിദ്ധാർഥ് എന്നിവരാണ് മക്കൾ.

ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്‍റെയും രാധയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് ലിനി. ആറു വർഷമായി താലൂക്ക് ആശുപത്രിയിൽ നഴ്സായിരുന്നു.വ്യാഴാഴ്ച രാത്രി ജോലിക്കു കയറിയ ലിനിക്ക് വെള്ളിയാഴ്ച രാവിലെയോടെ പനി ബാധിച്ചു. പനി കൂടിയതോടെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ സാ​ബി​ത്ത് എ​ന്ന​യാ​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെയാണ് ലിനിക്കും ​വൈ​റ​സ് ബാ​ധയേറ്റത്. ​ച​ങ്ങ​രോ​ത്ത് സൂ​പ്പി​ക്ക​ട​യി​ലെ വ​ള​ച്ചു​കെ​ട്ട് മൊ​യ്തു ഹാ​ജി​യു​ടെ ഭാ​ര്യ ക​ണ്ടോ​ത്ത് മ​റി​യം. മ​റി​യ​ത്തി​ന്‍റെ ഭ​ർ​ത്തൃ സ​ഹോ​ദ​ര​ന്‍റെ മ​ക്ക​ളാ​യ സാ​ലി​ഹ്, സാ​ബി​ത്ത് എ​ന്നി​വ​രാ​ണ് ഈ ​വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ആ​ദ്യം മ​രി​ച്ച​ത്. അ​തി​നു പി​ന്നാ​ലെ​യാ​ണ് സാ​ബി​ത്തി​നെ പ​രി​ച​രി​ച്ച ലി​നി​ക്കും ഈ ​വൈ​റ​സ് പി​ടി​പെ​ട്ട​ത്.

വൈ​റ​സ് മ​റ്റാ​രി​ലേ​ക്കും പി​ടി​പെ​ടാ​തി​രി​ക്കു​വാ​ൻ ലി​നി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തി​രു​ന്നി​ല്ല.​ മാ​സ്ക് ധ​രി​ച്ച് മാ​ത്ര​മാ​ണ് ബ​ന്ധു​ക്ക​ൾക്ക് മൃ​ത​ദേ​ഹം കാ​ണു​വ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്. മ​രി​ച്ച​യു​ട​ൻ ത​ന്നെ ലി​നി​യെ വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ ദഹിപ്പിക്കുകയായിരുന്നു.ഇ​പ്പോ​ൾ ലി​നി​യു​ടെ മാ​താ​വി​നെ​യും പ​നി ബാ​ധി​ച്ച​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ നി​പ്പാ വൈറസ് ബാധയാണോ ഇ​തെ​ന്ന് സ്ഥിരീകരിച്ചിട്ടില്ല.

ലോകത്തിലെതന്നെ പ്രമുഖ മരുന്ന് വ്യാപാര മാര്‍ക്കറ്റുകളിലൊന്നായ കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പനി മരണങ്ങളും അത്യപൂര്‍വ്വ വൈറസ് ബാധകളെയും കുറിച്ച് അടിയന്തിരമായി ഒരന്വേഷണം സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.കൂടാതെ ശുചിത്വ പരിപാലനത്തിലും ഭക്ഷണ പദാര്‍ഥങ്ങളുടെ ഉപയോഗത്തിലും വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തിലും  നാം കൂടുതല്‍ ജാഗരൂകരാകേണ്ടിയുമിരിക്കുന്നു എന്ന് നിപ്പ പനി മരണങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.പ്രത്യേകിച്ച് പണ്ടെങ്ങുമില്ലാത്ത വിധം വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ മലയാളി അമിത താല്‍പ്പര്യം കാണിക്കുന്ന ഈ കാലത്ത്.അടിയന്തിരമായി നാം ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ നമുക്ക് നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളും ഒപ്പം വിനോദ സഞ്ചാര മേഖലയിലുണ്ടാകാന്‍ പോകുന്ന കനത്ത നഷ്ടവുമായിരിക്കും.കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നു നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്‌ അവിടത്തെ ജനങ്ങളോട് ആവശ്യപ്പെട്ടത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.ഇതിനകം തന്നെ കേരളത്തിലേക്ക് എത്തുവാനിരുന്ന നിരവധി ആഭ്യന്തര-അന്തരാഷ്ട്ര വിനോദ സഞ്ചാരികള്‍ തങ്ങളുടെ യാത്രകള്‍ മാറ്റിവയ്ക്കാനൊരുനഗുന്നതായി ടൂറിസം രംഗത്തെ പ്രമുഖര്‍ പറയുന്നു.

ലോകമെമ്പാടും തൊഴിലിനും ബിസിനസിനും വിനോദത്തിനുമായി യാത്ര ചെയ്യുന്ന മലയാളികള്‍ക്കും കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഉപജീവനത്തിനായി എത്തുന്ന അന്യഭാഷാ തൊഴിലാളികള്‍ക്കും നമ്മുടെ വിമാനത്താവളങ്ങളിലും റെയില്‍വേ-ബസ് സ്റ്റേഷനുകളിലും മികവുറ്റ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ തുറക്കേണ്ടതുണ്ട്.ഏതു അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും മുന്‍കരുതലുകള്‍ എടുക്കുന്നതിനും രക്തസാമ്പിളുകള്‍ എടുക്കുന്നതിനും മറ്റും സുസജ്ജമായ ഒരു ആരോഗ്യ ദ്രുത കര്‍മ്മ സേനയെ നാം തയ്യാറാക്കേണ്ടിയിരിക്കുന്നു.ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമുള്ള ആരോഗ്യ പ്രശങ്ങള്‍ യഥാസമയം അറിയിന്നതിനും അത് യാത്രക്കരിലൂടെ കേരളത്തില്‍ പടരാതിരിക്കുന്നതിനുമുള്ള ശക്തമായ സംവിധാനം ഈ സേനക്കുണ്ടാകണം.കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തുന്ന ഫല വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇതര ഭക്ഷണ പദാര്‍ഥങ്ങളും അലംഭാവമില്ലാതെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം.ഇതിനു വേണ്ടി   വരുന്ന ചെലവ്   വരാന്‍     സാധ്യതയുള്ള ജീവനഷ്ടങ്ങളും സാമ്പത്തിക നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം   കുറവായിരിക്കും.  ഇനിയും നാം നഷ്ടപ്പെട്ടുകൂടാ   എന്ന ദൃഡപ്രതിജ്ഞ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

INDIANEWS24 HEALTH DESK

Leave a Reply