jio 800x100
jio 800x100
728-pixel-x-90
<< >>

നിപ്പയില്‍ നിന്നും കേരളം “ഇനിയെങ്കിലും” പഠിക്കേണ്ട പാഠങ്ങള്‍

നിപ്പ വൈറസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ പരിഭ്രാന്തരായ കേരള സമൂഹത്തിനു കാവലും സാന്ത്വനവുമായി ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും ഒറ്റക്കെട്ടായി നീങ്ങുന്ന കാഴ്ച ശുഭോദര്‍ക്കമാണ്.ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേരിട്ടുള്ള ഇടപെടലില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കാഴ്ച വയ്ക്കുന്നത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കുവാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കുവാനും മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കുവാനും സര്‍ക്കാര്‍ ഫലപ്രദമായി ഇടപ്പെട്ടു. നിപ്പ വൈറസാണ് മരണ ഹേതു എന്ന് സത്വരമായി കണ്ടെത്താന്‍ കഴിഞ്ഞ കോഴിക്കോട്ടെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ മികവിനെ ഏവരും പ്രശംസിച്ചിരുന്നു.  മരണപ്പെട്ടവരുടെ കുടുബങ്ങളെ സാന്ത്വനപ്പെടുത്താനും സംരക്ഷിക്കുവാനും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ലോകത്തിലെതന്നെ പ്രമുഖ മരുന്ന് വ്യാപാര മാര്‍ക്കറ്റുകളിലൊന്നായ കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പനി മരണങ്ങളും അത്യപൂര്‍വ്വ വൈറസ് ബാധകളെയും കുറിച്ച് അടിയന്തിരമായി ഒരന്വേഷണം സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.കൂടാതെ ശുചിത്വ പരിപാലനത്തിലും ഭക്ഷണ പദാര്‍ഥങ്ങളുടെ ഉപയോഗത്തിലും വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തിലും  നാം കൂടുതല്‍ ജാഗരൂകരാകേണ്ടിയുമിരിക്കുന്നു എന്ന് നിപ്പ പനി മരണങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.പ്രത്യേകിച്ച് പണ്ടെങ്ങുമില്ലാത്ത വിധം വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ മലയാളി അമിത താല്‍പ്പര്യം കാണിക്കുന്ന ഈ കാലത്ത്.കൂടാതെ കൂണുകള്‍ പോലെ കേരളത്തില്‍ മുളച്ചു പൊന്തുന്ന ഭക്ഷണ ശാലകള്‍ പലപ്പോഴും നമ്മുടെ ജീവന് ഭീഷണിയാകുകയാണ്. ബാഹുല്യം മൂലം കച്ചവട നഷ്ടം നേരിടുന്ന ഭക്ഷണശാലകള്‍ പലപ്പോഴും പഴകിയ ഭക്ഷങ്ങളും ഗുണനിലവാരം കുറഞ്ഞ പദാര്‍ഥങ്ങളുപയോഗിച്ചുള്ള പാചകവും ശീലമാക്കുന്നു.ഇതിനു പുറമെയാണ് നാടെമ്പാടുമുള്ള ശുചിത്വ രാഹിത്യത്തിന്റെ നേര്‍ക്ക്കാഴ്ചകളാകുന്ന തട്ടുകടകളും “ഭായി” കടകളും.മലയാളിയുടെ വല്ലാതെ വര്‍ദ്ധിച്ച ഡൈനിംഗ് ഔട്ട്‌ ശീലവും പാര്‍സല്‍ സംസ്ക്കാരവുമാണ് ഇതിനെല്ലാം കുട പിടിക്കുന്നത്.നമ്മുടെ ജലവിതരണ സംവിധാനവും ഒട്ടും ആശാസ്യമല്ല.ശുചീകരണം എന്നത് പേപ്പറില്‍ മാത്രം ഒതുങ്ങാറാണ് പതിവ് എന്ന് നമുക്കറിയാം.കൂടാതെ പാരമ്പര്യ ജലസ്രോതസുകളായ കിണറുകളും കുളങ്ങളും പലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ശുചിയാക്കപ്പെടുന്നത്.കോ​​​​ഴി​​​​ക്കോ​​​​ട്ട് നി​​​​പ്പാ വൈ​​​​റ​​​​സ് ബാ​​​​ധ പടര്‍ന്ന പ്രദേശങ്ങളിലെ കി​​​​ണ​​​​റു​​​​ക​​​​ളി​​​​ല്‍ വ​​​​വ്വാ​​​​ലി​​​​ൻ കൂ​​​​ട്ട​​​​ത്തെ ക​​​​ണ്ടി​​​​രു​​​​ന്ന​​​​താ​​​​യും വൈറസിന് കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തു വ​​​​വ്വാ​​​​ലുകളാണെന്നുമുള്ള  മ​​​​ണി​​​​പ്പാ​​​​ല്‍ വൈ​​​​റോ​​​​ള​​​​ജി റി​​​​സ​​​​ര്‍​ച്ച് സെ​​​​ന്‍റ​​​​റി​​​​ലെ ‌ഡോ. ​​​​അ​​​​രു​​​​ൺ കു​​​​മാറിന്റെ നിഗമനങ്ങള്‍ ഇതിനു  അടിവരയിടുന്നു.

അടിയന്തിരമായി നാം ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ നമുക്ക് നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളും ഒപ്പം വിനോദ സഞ്ചാര മേഖലയിലുണ്ടാകാന്‍ പോകുന്ന കനത്ത നഷ്ടവുമായിരിക്കും.കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നു നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്‌ അവിടത്തെ ജനങ്ങളോട് ആവശ്യപ്പെട്ടത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.ഇതിനകം തന്നെ കേരളത്തിലേക്ക് എത്തുവാനിരുന്ന നിരവധി ആഭ്യന്തര-അന്തരാഷ്ട്ര വിനോദ സഞ്ചാരികള്‍ തങ്ങളുടെ യാത്രകള്‍ മാറ്റിവയ്ക്കാനൊരുങ്ങുന്നതായി ടൂറിസം രംഗത്തെ പ്രമുഖര്‍ പറയുന്നു.

ലോകമെമ്പാടും തൊഴിലിനും ബിസിനസിനും വിനോദത്തിനുമായി യാത്ര ചെയ്യുന്ന മലയാളികള്‍ക്കും കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഉപജീവനത്തിനായി എത്തുന്ന അന്യഭാഷാ തൊഴിലാളികള്‍ക്കും നമ്മുടെ വിമാനത്താവളങ്ങളിലും റെയില്‍വേ-ബസ് സ്റ്റേഷനുകളിലും മികവുറ്റ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ തുറക്കേണ്ടതുണ്ട്.ഏതു അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും മുന്‍കരുതലുകള്‍ എടുക്കുന്നതിനും രക്തസാമ്പിളുകള്‍ എടുക്കുന്നതിനും മറ്റും സുസജ്ജമായ ഒരു ആരോഗ്യ ദ്രുത കര്‍മ്മ സേനയെ നാം തയ്യാറാക്കേണ്ടിയിരിക്കുന്നു.ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമുള്ള ആരോഗ്യ പ്രശങ്ങള്‍ യഥാസമയം അറിയിന്നതിനും അത് യാത്രക്കരിലൂടെ കേരളത്തില്‍ പടരാതിരിക്കുന്നതിനുമുള്ള ശക്തമായ സംവിധാനം ഈ സേനക്കുണ്ടാകണം.കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തുന്ന ഫല വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇതര ഭക്ഷണ പദാര്‍ഥങ്ങളും അലംഭാവമില്ലാതെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം.ഇതിനു വേണ്ടി വരുന്ന ചെലവ് വരാന്‍ സാധ്യതയുള്ള ജീവനഷ്ടങ്ങളും സാമ്പത്തിക നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം   കുറവായിരിക്കും.ഇനിയും നാം നഷ്ടപ്പെട്ടുകൂടാ   എന്ന ദൃഡപ്രതിജ്ഞ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

SANU SATHYAN – Dr.ARUN ROY

Leave a Reply