728-pixel-x-90-2-learn
728-pixel-x-90
<< >>

നിത്യാ മേനോന്‍റെ ചിറകിലേറി പ്രണയത്തിന്റെ നൂറു ദിനങ്ങളുമായി ദുല്‍ഖര്‍

പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജനൂസ് ’100 ഡേയ്സ് ഓഫ് ലവ്  ‘എന്ന ടൈറ്റിലിൽ സിനിമ ഒരുക്കുന്നു.ദുൽക്കർ സൽമാനും,നിത്യ മേനോനും ആണ് താരങ്ങൾ.നേരത്തേ ഉസ്താദ് ഹോട്ടല്‍,ഹാപ്പി ജേര്‍ണി,ഉറുമി,തത്സമയം ഒരു പെണ്‍കുട്ടി,മകര മഞ്ഞ്,പോപ്പിന്‍സ്‌,ആകാശ ഗോപുരം തുടങ്ങിയ ചിത്രങ്ങളിലൂടെ അവിസ്മരണീയ പ്രകടനം നിത്യ കാഴ്ച വെച്ചിരുന്നു.തെലുങ്കിലും കന്നടയിലും സജീവമായിരുന്ന നിത്യ ബാംഗ്ളൂർ ഡെയ്സ്  എന്ന സിനിമയിലെ അതിഥി വേഷത്തിലൂടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയത്.

ദുല്‍ഖര്‍ – നിത്യ ടീമിന്‍റെ ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമായിരുന്നു.നൂറു ദിവസത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഇതിനിടയിൽ സംഭവിക്കുന്ന പ്രണയവും ട്വിസ്റ്റും ആണ് ചിത്രം പറയുന്നത്.വിനീത്,അജു വര്‍ഗ്ഗീസ്,ശേഖർ മേനോൻ എന്നിവര്‍ പ്രധാന വേഷത്തില്‍.

INDIANEWS24 MOVIES

nithyamenon and dulquer salman

Leave a Reply