728-pixel-x-90-2-learn
728-pixel-x-90
<< >>

നിതാഖാത്തിനു ശേഷം കൂടുതൽ സ്വദേശികൾ തൊഴിൽ നേടിയത് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ

റിയാദ്:സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് നടപ്പിലാക്കിയശേഷം സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സ്വദേശികൾ തൊഴിൽ നേടിയത് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ. സൗദി തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.2015, 2016 വർഷങ്ങളിൽ ആറ് ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയിൽ നിയമിക്കപെട്ടതു.

കഴിഞ്ഞവര്‍ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ 2.33 ലക്ഷം സ്വദേശികള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. 2015-ല്‍ 3.68 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ ലഭിച്ചവരില്‍ 45 ശതമാനവും വ്യാപാര മേഖലയിലെ തൊഴിലവസരമാണ് ഉപയോഗപ്പെടുത്തിയത്.

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്നത്. 2030-ല്‍ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.നിലവില്‍ 12.7 ശതമാനമാണ് സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിന് 2011-ലാണ് സ്വദേശിവത്കരണ പദ്ധതി ആരംഭിച്ചത്.

INDIANEWS24.COM Gulf Desk

Leave a Reply