728-pixel-x-90-2-learn
728-pixel-x-90
<< >>

നിങ്ങളുടെ ഇടയിലേക്ക് കടന്നുവരാന്‍ എനിക്ക് ആരുടെയും അനുവാദം വേണമെന്നില്ല: മോഹന്‍ലാല്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതുമായ വിവാദങ്ങള്‍ക്ക് പുരസ്‌ക്കാര വേദിയില്‍വെച്ച് ശക്തമായ മറുപടി നല്‍കി നടന്‍ മോഹന്‍ലാല്‍.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്‌നേഹം പങ്കിട്ട് വളര്‍ന്ന എന്റെ നഗരം.ഞാന്‍ പഠിച്ചത് വളര്‍ന്നത് എന്റെ അച്ഛന്‍ ജോലി ചെയ്തത്. എന്റെ അമ്മ ക്ഷേത്രത്തില്‍ പോയിരുന്നത് എല്ലാം ഈ വീഥികളിലൂടെയാണ്. ഈ തിരുവനന്തപുരത്ത് നിന്നാണ് എന്റെ നാല്‍പതുവര്‍ഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല.
തിരുവനന്തപുരത്തിന്റെ മണ്ണില്‍ നടക്കുന്ന പുരസ്‌ക്കാര ചടങ്ങില്‍ നില്‍ക്കുമ്പോള്‍ താന്‍ മുഖ്യാതിഥി ആണെന്ന തോന്നലുണ്ടാകുന്നില്ല. ഷൂട്ടിംഗ് ഇല്ലാത്ത ദിവസം പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്ന ഒരു വൈകുന്നേരമായേ താന്‍ ഇതിനെ കാണുന്നുള്ളൂ. സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടുമ്പോള്‍ ഒരിക്കലും അസൂയ തോന്നിയിട്ടില്ല. മറിച്ച് അവരേക്കാള്‍ നന്നായി അഭിനയിക്കാന്‍ പറ്റിയില്ലല്ലോ എന്ന ആത്മവിമര്‍ശനമാണ് തോന്നിയിട്ടുള്ളത്. മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയ ഇന്ദ്രന്‍സിന് എല്ലാ ഭാവുകങ്ങളും നേരുന്നു.LAL1
തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് ലഭിക്കുന്ന ചടങ്ങില്‍ എത്താനും അതിന് സാക്ഷ്യം വഹിക്കാനും തനിക്ക് അവകാശമുണ്ട്. നിങ്ങളുടെ ഇടയിലേക്ക് കടന്നുവരാന്‍ തനിക്ക് ആരുടെയും അനുവാദം വേണമെന്നില്ല. യാദൃശ്ചികമായി കാമറക്ക് മുന്നിലെത്തിയ ആളാണ് താന്‍. അഭിനയ ജീവിതം എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അറിയില്ല.ഞാന്‍ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാല്‍ എനിക്ക് ഇരിക്കാന്‍ ഒരു ഇരിപ്പിടം നിങ്ങളുടെ മനസിലും ഉണ്ടാകും എന്നു വിശ്വസിക്കുന്നു. എന്റെ യാത്രക്ക് തിരശീല വീഴുന്നത് വരെ താന്‍ ഇവിടെയൊക്കെ തന്നെ കാണുമെന്നും താരം പറഞ്ഞുനിറുത്തുമ്പോള്‍ സദസില്‍ നിന്നും കരഘോഷം മുഴങ്ങി.
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് അവ പരിഹരിക്കാന്‍ ക്രിയാത്മകമായി ഇടപെടുന്ന സര്‍ക്കാരിന് അഭിനന്ദനം അറിയിക്കാനും മോഹന്‍ലാല്‍ മറന്നില്ല.lal2
INDIANEWS24 TVM JITHESHDAMODAR

Leave a Reply