728-pixel-x-90-2-learn
728-pixel-x-90
<< >>

നികേഷ്,വീണ,മുകേഷ് സി പി എം സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖരായ നികേഷ് കുമാറും വീണ ജോര്‍ജ്ജും സി പി എം സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പായി.നികേഷ് നേരത്തെ തീരുമാനിച്ചത് പോലെ അഴീക്കോടും വീണ ജോര്‍ജ്ജ് ആറന്‍മുളയിലും ആകും ജനവിധി തേടുക.പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.കൊല്ലത്ത് നടന്‍ മുകേഷിനെയും മത്സരിപ്പിക്കും.എം സ്വരാജ് മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായെങ്കിലും മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മുകേഷിന്റെയും വീണയുടെയും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.ആറന്മുളയില്‍ വീണയെ മത്സരിപ്പിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.ഇതെല്ലാം മറികടന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും അന്തിമ തീരുമാനമെത്തിയിരിക്കുന്നത്.

മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാവും പാര്‍ട്ടിയുടെ വീറുറ്റ പോരാളിയുമായിരുന്ന എം വി രാഘവന്റെ മകനാണ് മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍.മലയാളത്തിലെ രണ്ട് പ്രമുഖ വാര്‍ത്താ ചാനലുകളില്‍ സി ഇ ഒ പദവിയിലിരുന്നിട്ടുണ്ട്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ സജ്ജീവ പ്രവര്‍ത്തകനായിരുന്നു മുകേഷിന്റെ അച്ഛന്‍ ഒ മാധവന്‍.പ്രശസ്ത നാടകാചാര്യന്‍ കൂടിയായിരുന്ന അദ്ദേഹം സിനിമയില്‍ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

INDIANEWS24.COM T V P M

Leave a Reply