728-pixel-x-90-2-learn
728-pixel-x-90
<< >>

നികുതിവെട്ടിപ്പ് കേസ്: സുരേഷ് ഗോപിയെ പത്ത് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: വ്യാജരേഖയുണ്ടാക്കി ആഡംബരക്കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപി എംപി.യെ പത്ത് ദിവസത്തേക്ക് കൂടി അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു കോടതി.

കേസില്‍ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. 2010ല്‍ സുരേഷ് ഗോപി പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന കരാറിന്റെ ബലത്തിലാണ് 2014ല്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

INDIANEWS24.COM Kochi

Leave a Reply