728-pixel-x-90-2-learn
728-pixel-x-90
<< >>

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ‍ പ്രവേശന പരീക്ഷയിൽ മലയാളി പെൺകുട്ടിക്ക് രണ്ടാം റാങ്ക്

 ന്യൂഡല്‍ഹി: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ‍ (എൻഐഡി) ബി–ഡിസ് പ്രവേശന പരീക്ഷയിൽ മലയാളി പെൺകുട്ടിക്ക് രണ്ടാം റാങ്ക്. കോട്ടയം നെടുങ്കുന്നം സ്വദേശിയും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായിരുന്ന എസ് അമൃതവർഷിണിയാണ് 99.85 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനത്തെത്തിയത്.അമൃതവര്‍ഷിണി ആദ്യ ശ്രമത്തില്‍ തന്നെയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്.

കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനും ബഹ്റൈനിലെ മാധ്യമപ്രവര്‍ത്തകനും ആര്‍ട്ട് ഗുരു എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ വി.ആർ.സത്യദേവിന്റേയും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക സുനിതാ ദേവിന്റെയും ഏകമകളാണ്.അമ്യതവർഷിണിയുടേയും അച്ഛന്റേയും പിറന്നാൾ ദിനത്തിലാണ് റാങ്ക് നേട്ടം എത്തിയത് എന്നത് sathyadevഇരട്ടി മധുരമായി.

INDIANEWS24 EDUCATION DESK

 

Leave a Reply