ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹൂല്‍ ഗാന്ധിയും ശനിയാഴ്ച്ച കോടതിയില്‍ ഹാജരാകും.ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് ഇരുവരും ഹാജരാകുക.കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.
കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ഇരുനേതാക്കളും കോണ്‍ഗ്രസും അറിയിച്ചു.ബി ജെ പിയുടെ പകപോക്കലായാണ് കേസിനെ കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നത്.അതിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന നലപാടിലായിരുന്നെങ്കിലും നിയമപരമായി സോണിയയും രാഹുലും കോടതിയില്‍ സ്വീകരിക്കുന്ന നലപാട് രഹസ്യമാക്കിവച്ചിരിക്കുകയാണ്.ബി ജെ പി നേതാവ് ഡോ.സുബ്രഹ്മണ്യ സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ പരാതിക്കാരന്.
INDIANEWS24.COM NEWDELHI