728-pixel-x-90-2-learn
728-pixel-x-90
<< >>

നാഷണല്‍ ജിയോഗ്രാഫിക് മത്സരങ്ങളില്‍ ആധിപത്യവുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

വാഷിങ്ടണ്‍:നാഷണല്‍ ജിയോഗ്രാഫിക് ബി ചാമ്പ്യന്‍ഷിപ്പില്‍ പ്രഥമ സ്ഥാനങ്ങളില്‍ അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലുള്ള അറ്റ്‌ലാന്റിക്ക് പസഫിക്ക് ടെറിട്ടറികളിലെ 11,000 സ്‌കൂളുകളില്‍ നിന്നായി 4 മില്യണ്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങളിലെത്തിയത്.

പ്രാഥമിക തലം മുതല്‍ തുടങ്ങിയ മത്സരങ്ങളുടെ ഫൈനല്‍ മെയ്‌ 13 ന് വാഷിങ്ടണ്‍ ഡിസിയില്‍ വച്ചായിരുന്നു.ന്യുജഴ്‌സി എഡിസണില്‍ നിന്നുളള എട്ടാം ഗ്രേഡ് വിദ്യാര്‍ഥി 14 വയസുളള കേരണന്‍ മേനോന്‍ ഒന്നാം സ്ഥാനത്തിനര്‍ഹനായി.50,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും ജിയോഗ്രാഫിക്ക് സൊസൈറ്റി ആ ജീവനാന്ത അംഗത്വവും, ഒരു വിനോദ യാത്രയ്ക്കുളള ചിലവുമാണ് സമ്മാനമായി ലഭിച്ചത്.മിഷിഗണില്‍ നിന്നുളള 11വയസുകാരി ശ്രീയാ റണ്ണര്‍ അപ്പായി.25,000 ഡോളര്‍ സ്‌കോളര്‍ ഷിപ്പിനര്‍ഹയായി.അര്‍ക്കന്‍ സാസില്‍ നിന്നുളള സോ ജാസ് മൂന്നാം സ്ഥാനം നേടി.10,000 ഡോളര്‍ സ്‌കോളര്‍ ഷിപ്പാണ് ഈ കുട്ടിക്ക് ലഭിച്ചത്.

INDIANEWS24.COM Washington

Leave a Reply