jio 800x100
jio 800x100
728-pixel-x-90
<< >>

കിട്ടിയത് 100 കോടി,അടിയന്തിര സഹായഭ്യര്‍ധന 1220 കോടി,നാശനഷ്ടം 8316 കോടി.പ്രതീക്ഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒഴുക്കില്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഒലിച്ചു പോയത് 8316 കോടി രൂപയുടെ നഷ്ടമെന്ന് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനു മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച ദുരിതക്കണക്കുകള്‍ കേരളം എത്രത്തോളം ഭീതിദമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് വ്യക്തമാക്കുന്നു.യഥാര്‍ത്ഥ നഷ്ടം വിലയിരുത്താൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ പ്രാഥമികമായ കണക്കുകളാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത്.റോഡുകളും പാലങ്ങളും തകർന്നു.വൻ കൃഷിനാശം ഉണ്ടായി, ഈ മഴക്കാലത്ത് 186 പേർ അപകടത്തിൽ മരിച്ചു. ഇപ്പോഴും ദുരിതം തുടരുന്നു. ഇതെല്ലാം ഏകദേശ നഷ്ടമാണ് യഥാർത്ഥനഷ്ടം  ഇതിലുമേറെയാണ്.പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് സമര്‍പ്പിച്ചത്.

കേന്ദ്രത്തിനോട് കേരളം അടിയന്തിര സഹയഭ്യര്‍ധനയായി 1220 കോടി ചോദിച്ചുവെങ്കിലും തല്‍ക്കാല  സഹായമായി 100 കോടി രൂപയാണ്  കേന്ദ്ര സർക്കാർ അനുവദിച്ചത്.കൂടുതൽ തുക അനുവദിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.സ്വാതന്ത്ര്യത്തിന് ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണ് ഇപ്പോഴത്തേതെന്ന് മാധ്യമങ്ങളെ കണ്ട ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. റോഡുകൾ, കെട്ടിടങ്ങൾ  തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ നശിച്ചിട്ടുണ്ട്. വലിയ കൃഷിനാശവും സംഭവിച്ചു. കേന്ദ്രം സ്ഥിതിഗതികൾ നീരിക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.കേരള സര്‍ക്കാര്‍ സ്തുത്യര്‍ഹമായ രീതിയിലാണ് പ്രളയ വേളയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഇന്ന് ഉച്ചയോടെയാണ് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലെത്തിയത്. പ്രളയ ബാധിത മേഖലകളിൽ ആകാശ നിരീക്ഷണം നടത്തിയശേഷം അദ്ദേഹം മുഖ്യമന്ത്രി, മന്ത്രിമാർ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ പ്രത്യേക സംഘവുമായി ചർച്ച നടത്തി. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും,  സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്.  എന്നാൽ ഒരേ സീസണിൽ രണ്ടാമതും കേരളം ഗുരുതരമായ പ്രളയഭീഷണി നേരിടുകയാണ്. ഇത് കണക്കിലെടുത്ത് വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണം.  കേന്ദ്രത്തിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതെ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വമനസാലെ തുക നിക്ഷേപിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു.മുഖ്യമന്ത്രി സ്വയം ഒരു ലക്ഷം രൂപ സംഭാവന ചെയ്തു മാതൃകയായി.തുടര്‍ന്ന് വ്യവസായികളും പ്രൊഫഷണലുകളും സിനിമാക്കാര്‍ ഉള്‍പ്പെടെയുള കലാകാരന്മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയിലുള്ളവരുടെ സഹകരണം അഭൂതപൂര്‍വ്വമാണ്.cm with people

INDIANEWS24 TVPM DESK

Leave a Reply