728-pixel-x-90-2-learn
728-pixel-x-90
<< >>

നവീനെ വിളിച്ചിട്ടില്ല:മോഹന്‍ലാല്‍

mohan Lalലാലേട്ടന്‍റെ ഫോണ്‍ നിവിന്‍ പോളി അറ്റന്‍ഡ് ചെയ്തില്ലെന്ന വാര്‍ത്ത ചെറിയൊരു ഗോസിപ്പായാണ് എല്ലാവരും കരുതിയതെങ്കിലും കളി ഒടുവില്‍ കാര്യമായി. ഫെയ്സ് ബുക്കിലെയും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെയും ആക്രമണം കനത്തപ്പോള്‍ വിശദീകരണവുമായി ഒടുവില്‍ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി.

നിവിന്‍ തന്നെ വിളിച്ചിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ലാലേട്ടന്‍ തന്‍റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഉടന്‍ വന്നു നിവിന്‍റെ നന്ദിപ്രകടനം. താങ്ക് യൂ ലാലേട്ടാ എന്ന ഒറ്റ മറുപടി മതി, ഇൗ വാര്‍ത്ത അദ്ദേഹത്തിനുണ്ടാക്കിയ മാനസിക പിരിമുറുക്കം മനസ്സിലാക്കാന്‍.

ഫോണ്‍ വിളി വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നിവിന്‍ നേരത്തെ മനോരമ ഒാണ്‍ലൈനോട് പറഞ്ഞിരുന്നു. മോഹന്‍ലാലിന്‍റെ ഭാഗത്ത് നിന്നു കൂടി വിശദീകരണം വന്നത്  നിവിന്  വലിയ ആശ്വാസമായിരിക്കുകയാണ്.

Leave a Reply