728-pixel-x-90-2-learn
728-pixel-x-90
<< >>

നാവികര്‍ക്ക് വധശിക്ഷ നല്‍കില്ല:

റോം: കേരളത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചകൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതായി ഇറ്റലി. നാവികര്‍ക്ക് ഇന്ത്യന്‍ അന്വേഷണ സംഘം വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളും പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ വിദേശമന്ത്രി ഇമ്മ ബൊണിനോയാണ് ഇന്ത്യയുടെ ഉറപ്പിനെപ്പറ്റി വെളിപ്പെടുത്തിയത്.
കടല്‍ക്കൊലയുടെ പേരില്‍ ഇറ്റാലിയന്‍ നാവികര്‍-മസിമിലിയാനോ ലത്തോറെ, സല്‍വാടോറെ ഗിറോനെ എന്നിവര്‍ മരണശിക്ഷ അഭിമുഖീകരിക്കേണ്ടിവരില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി വിദേശമന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് ബൊണിനോ പറഞ്ഞു.
”വാര്‍ത്താ ഏജന്‍സിയായ എഎന്‍എസ്എയുടെ ഒരു ചോദ്യത്തിനു മറുപടിയായി വിദേശകാര്യ വക്താവ് സെയ്ദ് അക്ബറിന്റെ ഔദ്യോഗിക പ്രസ്താവന ഉണ്ടെന്നും വധശിക്ഷ വിദേശമന്ത്രി ശല്ഡമാന്‍ ഖുര്‍ഷിദ് തള്ളിക്കളഞ്ഞ കാര്യം അനുസ്മരിച്ചിട്ടുണ്ടെന്നും”ബൊണിനോയെ ഉദ്ധരിച്ചുകൊണ്ട് എഎന്‍എസ്എ വാര്‍ത്താ ഏജന്‍സി പറയുന്നു.

Leave a Reply