കണ്ണൂര്‍: ഇന്ത്യന്‍ നാവികസേനയുടെ ആയുധ പരിശോധനാ വിഭാഗത്തിലേക്ക്(എന്‍ എ ഐ) ആദ്യമായി വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടു. തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യമൂന്ന് വനിതകളില്‍ ഒരാള്‍ മലയാളിയായ ശക്തിമായ എസ് ആണ്.പോണ്ടിച്ചേരി സ്വദേശി എ രൂപ, ഡെല്‍ഹിയില്‍ നിന്നുള്ള ആസ്ത ശേഖാള് എന്നിവരാണ് എന്‍ എ ഐയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു വനിതകള്‍.
ബുധനാഴ്ച്ച രാവിലെ ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡോടെയാണ് ഇവര്‍ സേവനമേഖലയുടെ ഭാഗമായി മാറിയത്. യുദ്ധോപകരണങ്ങള്‍, മിസൈലുകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
തിരുവനന്തപുരം മരുതംകുഴിയിലെ വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥന് സി കെ ശശിദരക്കുറുപ്പിന്റെയും ശ്രീദേവിയുടെയും മകളാണ് ശക്തിമായ എസ്. ഏക സഹോദരന് ശബരീനാഥ് ആറാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ബി.ടെക് കഴിഞ്ഞ് ഏഴിമല നാവിക അക്കാദമിയില്‍ ആറ് മാസത്തെ പരിശീലനം ശക്തിമായ പൂര്‍ത്തിയാക്കിയിരുന്നു.
INDIANEWS24.COM Kannur