728-pixel-x-90-2-learn
728-pixel-x-90
<< >>

നാളെ യന്തിരന്‍2 . 0 നൊപ്പം ഡിങ്കന്റെ ത്രീഡി ടീസറും എത്തുന്നു

കൊച്ചി:നാളെ കേരളത്തില്‍ രജനീകാന്ത് നായകനാകുന്ന 2.0 റിലീസ് ചെയ്യമ്പോള്‍ അതിനൊപ്പം തന്നെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ദിലീപ് നായകനാകുന്ന ഡിങ്കന്‍ സിനിമയുടെ ത്രീഡി ടീസറും പ്രേക്ഷകര്‍ക്കു കാണാനാവും. രജനി-ശങ്കര്‍ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ ചിത്രീകരണം തായ്‌ലാന്‍ഡില്‍ ചിത്രീകരണം ആരംഭിച്ചിരിക്കകയാണ്. സനല്‍ തോട്ടം ആണ് നിര്‍മാണം.ഡിങ്കന്റെ തിരക്കഥ രചിക്കുന്നത് റാഫി. ഏകദേശം ഒരു മാസത്തോളം തായ്‌ലാന്റില്‍ ചിത്രീകരണം നീണ്ടു നില്‍ക്കും. സംഘട്ടനവും, ചില നൃത്ത രംഗങ്ങളുമാണ് പ്രധാനമായും ചിത്രീകരിക്കുന്നത്.rama സംവിധാനവും ച്ഛായാഗ്രഹണവും രാമചന്ദ്രബാബു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. 40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ മലയാളസിനിമയുടെ മാറ്റങ്ങളുടെ കാലഘട്ടം രാമചന്ദ്രബാബുവിലൂടെ കടന്നുപോയിട്ടുണ്ട്. ആദ്യത്തെ സിനിമാസ്‌കോപ്പും, 70 എം.എം ഉം, ആദ്യം അമേരിക്കയിലും ഗള്‍ഫിലും ചിത്രീകരിച്ച സിനിമയും
രാമചന്ദ്രബാബുവിന്റെ കാമറയിലൂടെ ചെയ്തതാണ് . ജോണ്‍ എബ്രഹാമിന്റെയും എം.ടി. വാസുദേവന്‍നായരുടെയും കെ.ജി.ജോര്‍ജ്ജിന്റെയും ആദ്യസിനിമകള്‍ക്ക് കാമറ ചലിപ്പിച്ചതെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആദ്യസംവിധാന സംരംഭത്തിന് ഏറെ പ്രാധാന്യവുമുണ്ട്. sanal2

INDIANEWS24 JITHESHDAMODAR

Leave a Reply