728-pixel-x-90-2-learn
728-pixel-x-90
<< >>

നാളെ ഞായറാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ {ഓഗസ്റ്റ് 19}പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പ്രളയബാധിത ജില്ലയിലെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.
ഓഫീസുകളിലെ ജീവനക്കാര്‍,ഡ്രൈവര്‍മാര്‍ എന്നിവരുടെ ഹാജര്‍ ഓഫീസ് മേധാവികള്‍ ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരും സന്നദ്ധരായിരിക്കണം.എല്ലാ വകുപ്പുകളുടെ കൈവശമുള്ള വാഹനങ്ങളുടെ വിശദ വിവരവും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ നമ്പരും വൈകിട്ട് അഞ്ചിന് കലക്ടറേറ്റില്‍ നല്‍കണം.
INDIANEWS24 TVM DESK

Leave a Reply