jio 800x100
jio 800x100
728-pixel-x-90
<< >>

നാളെ എസ് ഡി പി ഐ ഹര്‍ത്താല്‍,കുട്ടികള്‍ക്ക് ഒരു അധ്യയന ദിനം കൂടി നഷ്ടമാകും

കോഴിക്കോട്:നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് എസ് ഡി പി ഐ ആഹ്വാനം ചെയ്തു. എറണാകുളം  പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ .എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാരിക്കും ഹര്‍ത്താല്‍ എന്ന് വാര്‍ത്താക്കുറി പ്പില്‍ പറയുന്നു.

കനത്ത മഴ മൂലം തുടര്‍ച്ചയായി വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.നിരവധി അധ്യയന ദിനങ്ങളാണ് കുട്ടികള്‍ക്ക് നഷ്ടമായത്.ഇന്ന് മഴ മാറി നിന്ന സാഹചര്യത്തില്‍ നാളെ പ്രവൃത്തി ദിനം ആയിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കളും സ്കൂള്‍ അധികൃതരും.അതിനിടയിലാണ് ഓര്‍ക്കാപ്പുറത്തുള്ള ഹര്‍ത്താല്‍ ആഹ്വാനം.

INDIANEWS24 KOCHI DESK

Leave a Reply