728-pixel-x-90-2-learn
728-pixel-x-90
<< >>

നാളെ അഞ്ചിടത്ത് ജനവിധി,എല്ലാ മണ്ഡലങ്ങളിലും തീ പാറുന്ന പോരാട്ടം

കൊച്ചി:നാളെ വട്ടിയൂര്‍ക്കാവ്എറണാകുളം,കോന്നി,അരൂര്‍,മമഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജനവിധി.എല്ലാ മണ്ഡലങ്ങളിലും തീ പാറുന്ന പോരാട്ടമാണ് മുന്നണികള്‍ കാഴ്ച വെയ്ക്കുന്നത്.അരൂര്‍ ഒഴികെയുള്ള നാല് മണ്ഡലങ്ങളും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.പക്ഷെ പാലാ ഫലം നാല് മണ്ഡലങ്ങളിലും ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.ഭരണ നേട്ടങ്ങള്‍ മറ്റെല്ലാ പ്രചരണങ്ങളെയും തൂത്തെരിയുമെന്ന് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നു.അതെ സമയം കോന്നിയിലും മഞ്ചേശ്വരത്തും തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് എന്‍ ഡി എ മുന്നണി വിലയിരുത്തുന്നു.എല്ലാ മണ്ഡലങ്ങളും വിജയിച്ചു കയറുമെന്ന അമിത പ്രതീക്ഷയിലാണ് യു ഡി എഫ്.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും പ്രചരണത്തിലും നേടിയ മേല്‍ക്കൈയാണ് ഭരണനേട്ടങ്ങള്‍ക്കൊപ്പം ഇടതു മുന്നണിയുടെ കരുത്ത്.അതെ സമയം യു ഡി എഫും ബി ജെ പി നയിക്കുന്ന എന്‍ ഡി എയും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും പാര്‍ട്ടിയിലെ ഐക്യത്തിലും വെല്ലുവിളി നേരിടുകയാണ്. സർക്കാരിന്റെ ഭരണനേട്ടവും വികസനവും അഴിമതിവിരുദ്ധ നിലപാടും മുൻനിർത്തിയാണ്‌ എൽഡിഎഫ്‌ വോട്ടർമാരെ സമീപിച്ചത്‌.

കോന്നിയിലും മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ത്രികോണ മത്സരവീര്യമാണ്‌ പ്രകടമായത്‌. എൽഡിഎഫും യുഡിഎഫും  നേർക്കുനേർ പോരാടുന്ന എറണാകുളത്തും അരൂരിലും പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തകർ ആവേശപൂർവം അണിനിരന്നു.

വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്‌. ഞായറാഴ്‌ച പോളിങ്‌ സാമഗ്രികൾ വിതരണം ചെയ്തു. വോട്ടെടുപ്പിന്‌ ശക്തമായ സുരക്ഷാ ക്രമീകരണമാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. പ്രശ്‌നസാധ്യതയുള്ള ബൂത്തുകൾ വെബ്‌ ക്യാമറ നിരീക്ഷണത്തിലാണ്‌.

ഒരു പൊതു തെര ഞെടുപ്പിന്റെ വീറും വാശിയും ദൃശ്ഴ്‌യമായ ഒരു മാസത്തെ പ്രവര്‍ത്തനത്തിനും ഞായറാഴ്ചത്തെ  നിശബ്ദ പ്രചാരണത്തിനും ശേഷം  തിങ്കളാഴ്ച നടക്കുന്ന ജനവിധിയില്‍ 9 .57 ലക്ഷം വോട്ടർമാരാണ് ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. തിങ്കളാഴ്‌ച രാവിലെ ഏഴുമുതൽ വൈകിട്ട്‌  ആറുവരെയാണ്‌ വോട്ടെടുപ്പ്‌.ഒക്ടോബര്‍  24 നാണ് വോട്ടെണ്ണല്‍.

INDIANEWS24 ELECTION DESK

 

 

Leave a Reply