728-pixel-x-90-2-learn
728-pixel-x-90
<< >>

നാല് വയസുകാരന്‍ കൊക്കയിനുമായി സ്കൂളില്‍

ടൊറന്റോ: സ്കൂളില്‍ എത്തിയ നാല് വയസുകാരന്റെ കയ്യില്‍ കൊക്കയിന്‍. .. കാനഡയിലെ ഒന്ടാരിയോയിലുള്ള ഒരു എലെമെന്ററി സ്കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവായ ഇരുപത്തൊന്നുകാരനെ പൊലിസ് അറസ്റ്റ് ചെയ്തു.
റെന്‍ഫ്രുവിലെ സ്കൂളില്‍ പഠിക്കുന്ന പയ്യന്റെ കയ്യില്‍ ലൈറ്റര്‍ പോലെയുള്ള വസ്തു കണ്ടതിനെത്തുടര്‍ന്ന് അധികൃതര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലിസ് പരിശോധനയില്‍ വസ്തുവിനുള്ളില്‍ കൊക്കയിന്‍ കണ്ടെത്തി.
കുട്ടിയെ ആള്‍ക്കാര്‍ തിരിച്ചറിയും എന്നതിനാല്‍ അറസ്റ്റിലായ യുവാവിന്റെ പേര് പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply