728-pixel-x-90-2-learn
728-pixel-x-90
<< >>

നാല് പാര്‍ക്ക് ജീവനേകി ആഡിസന്‍ യാത്രയായി

 

ലണ്ടന്‍ [കാനഡ]: നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ആറു വയസുകാരി ആഡിസന്‍ ഹാള്‍ മരണത്തെ പുല്‍കി. കഴിഞ്ഞയാഴ്ച ഒണ്ടാരിയോയിലെ ലണ്ടനില്‍ കോസ്റ്റ്കോ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ അവയവങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുകയായിരുന്ന നാല് പേരെ കൈപിടിച്ചുയര്‍ത്തി. അവയവദാനമെന്ന മഹാദാനത്തിന്‍റെ സന്ദേശം വാനോളമുയര്‍ത്തി ആഡിസന്‍ ഓര്‍മകളില്‍ അനശ്വരത നേടുകയും ചെയ്തു.

അപകടത്തില്‍ പരിക്കേറ്റ് അമ്മയും സഹോദരിയും ആശുപത്രിയില്‍ കഴിയുമ്പോള്‍തന്നെയാണ് കുടുംബാംഗങ്ങള്‍ ആഡിസന്‍റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ തീരുമാനമെടുത്തത്. ആയിരക്കണക്കിന് ആള്‍ക്കാരുടെ സാന്നിധ്യത്തിലായിരുന്നു ആഡിസന്‍റെ സംസ്കാരചടങ്ങുകള്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലണ്ടനിലെ കോസ്റ്റ്കോ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറിയത്.

Leave a Reply