ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നില്ക്കുന്ന കലൈഞ്ജര്‍ കരുണാനിധി തന്റെ ഡ്രസ്സ് കോടിന്റെ ഭാഗമാക്കിയ കറുത്ത കണ്ണട മാറ്റി. 46 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത കണ്ണടയില്ലാതെ പുറംലോകം കാണുന്നത്. പ്രായാധിക്യത്തിന്റെ അവശതകളെ തുടര്‍ന്ന് വീട്ടില്‍തന്നെ കഴിയുന്ന അദ്ദേഹത്തോട് ഡോക്ടര്‍ നിര്‍ദേശിച്ചതുപ്രകാരമാണ് കറുത്ത കണ്ണട മാറ്റി പകരം വെളുത്ത ഗ്ലാസ്സുള്ള കണ്ണട വച്ചത്.
ഇക്കാര്യം ഡോക്ടര്‍ നിര്‍ദേശിച്ചപ്പോള്‍ ആദ്യം വിസ്സമ്മതിച്ചെങ്കിലും പിന്നീട് ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി കരുണാനിധി കണ്ണട മാറ്റുകയായിരുന്നു. ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഇളംകറുപ്പ് കണ്ണടയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ കണ്ണട ധരിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമമായ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് കറുത്ത കണ്ണടയില്ലാത്ത കരുണാനിധിയെ ആളുകള്‍ കാണാനിടയായത്.
93 വയസ്സുള്ള കരുണാനിധി ശാരിരിക അവശതകള്‍ കാരണം വീട്വിട്ട് പുറത്തേക്കിറങ്ങാറില്ല. അദ്ദേഹത്തിന്റെ മകന് എം കെ തമിഴരശന്റെ ആവശ്യപ്രകാരം 40 ദിവസമെടുത്താണ് കരുണാനിധിക്ക് അനുയോജ്യമായ ഫ്രെയിം കണ്ടെത്തിതെന്ന് വിജയ ഒപ്ടിക്കല്‍സ് സി ഇ ഒ. ശേഷന് ജയരാമന് പറഞ്ഞു.
INDIANEWS24.COM Chennai