728-pixel-x-90-2-learn
728-pixel-x-90
<< >>

നായ്ക്കളുടെ മാംസം കയറ്റുമതി ചെയ്യണമെന്ന് പ്രമേയം

തിരുവനന്തപുരം:ആഴ്ച്ചകളായി തുടങ്ങിയ തെരുവ് നായ വിഷയത്തില്‍ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പുതിയ പ്രമേയം പാസാക്കി.നായ്ക്കളുടെ മാംസം കയറ്റുമതി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതാണ് പ്രമേയം.തീരുമാനം അപക്വമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം കെ മുനീര്‍ പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ച എറണാകുളം ജില്ലാഘടകം അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേനയാണ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മിറ്റിയിലും അംഗീകരിച്ചത്.വികാരപരമായ തീരുമാനമല്ലെന്നും ശാസ്ത്രീയമായ വാദഗതികളാണ് മുന്നോട്ട് വയ്ക്കുന്നതുമെന്നുമാണ് അസ്സോസിയേഷന്‍ നിലപാട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും,ചൈന,ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളിലും നായ്ക്കളുടെ മാംസത്തിന് വലിയ ഡിമാന്റാണ്.നായ്ക്കളെ പരിശോധനയ്ക്ക് വിധേയമാക്കി ശാസ്ത്രീയമായ രീതിയില്‍ മാംസം സംസ്‌ക്കരിച്ച് കയറ്റി അയക്കണമെന്നാണ് പ്രമേയം.

നിരത്തിലിറങ്ങാതെ വാഹനത്തില്‍ മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് ജനങ്ങളെ ഭീതിയിലാഴ്ത്തിയ തെരുവുനായ ശല്യം മനസ്സിലാകില്ലെന്ന് അസ്സോസിയേഷന്‍ ആരോപിക്കുന്നു.ഇത്തരത്തിലുള്ള മൃഗസ്‌നേഹികള്‍ക്ക് നായ്ക്കളോട് മാത്രമാണോ സ്‌നേഹമെന്ന് ഇവര്‍ ചോദിച്ചു.അതേസമയം പ്രമേയം അപക്വമാണെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി എം കെ മുനീര്‍ പ്രതികരിച്ചു.

INDIANEWS24.COM T V P M

Leave a Reply