728-pixel-x-90-2-learn
728-pixel-x-90
<< >>

നായിക സായി പല്ലവി ആകില്ലെന്ന് മേജര്‍ രവി

തന്റെ പുതിയ ചിത്രത്തില്‍ നായിക സായി പല്ലവിയായിരിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ മേജര്‍ രവി അറിയിച്ചു.കാസ്റ്റിംഗ് പൂര്‍ണമായും തീരുമാനിച്ചിട്ടില്ല.നായകന്‍ മോഹന്‍ലാലായിരിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു, ബാക്കിയെല്ലാം പിന്നീട് അറിയിക്കുന്നതാണ് അദ്ദേഹം വ്യക്തമാക്കി.

1971 ഇന്ത്യ-പാക് യുദ്ധത്തിന്റെ കഥയുമായാണ് ഇക്കുറി മേജര്‍ രവി എത്തുന്നത്.കീര്‍ത്തിചക്ര,കുരുക്ഷേത്ര,കാണ്ഡഹാര്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ പേരായ മേജര്‍ മഹാദേവന്‍ എന്ന പേരിലാകും പുതിയ ചിത്രത്തിലും താരം പ്രത്യക്ഷപ്പെടുക.

INDIANEWS24.COM Movies

Leave a Reply