jio 800x100
jio 800x100
728-pixel-x-90
<< >>

നായിക മാധുരി വില്ലത്തി ജൂഹി

മുംബൈ : നിറഞ്ഞ ചിരിയും നൃത്തവും അഭിനയവുമായി എൺപതുകളിൽ പ്രേക്ഷകരുടെ രാജ്ഞിമാരായി വാണവരാണ് ജൂഹി ചവ്ളയും  മാധുരി ദീക്ഷിതും. വിവാഹശേഷം  സിനിമയിൽ നിന്ന് വിട്ടുനിന്ന ഇരുവരും തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇടയ്ക്ക് ചില ചിത്രങ്ങളിലഭിനയിച്ചെങ്കിലും അതൊന്നും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാവണം ഒന്നിച്ച് കൈകോർക്കാമെന്ന് രണ്ടാളും തീരുമാനിച്ചത്. അതിന് വഴിയൊരുക്കിയത് സംവിധായകൻ സൗമിക് സെന്നാണ്. തന്റെ പുതിയ ആക്ഷൻ ചിത്രമായ ഗുലാബ് ഗ്യാങ്ങിലാണ് താരറാണിമാർ ഒന്നിക്കുന്നത്. ഒറ്റ വ്യത്യാസം മാത്രം ചിത്രത്തിൽ വില്ലത്തിയാണ് ജൂഹി ചവ്‌ള.

അനീതിക്കെതിരെ പോരാടുന്ന പിങ്ക് സാരിയുടുക്കുന്ന ഒരുകൂട്ടം പോരാളികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അവരുടെ നേതാവായാണ് മാധുരി എത്തുന്നത്. അവരെ എതിർക്കുന്ന രാഷ്ട്രീയക്കാരിയുടെ റോളിലാണ് ജൂഹി. മാഹി ഗിൽ, താനിഷ്ത ചാറ്റർജി എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വനിതാദിനമായ മാർച്ച് എട്ടിന്‍റെ  തലേന്ന്  ചിത്രം പ്രദര്‍ശനത്തിനെത്തും. 2012ൽ ചിത്രീകരണമാരംഭിച്ച ചിത്രത്തിൽ തബുവായിരുന്നു നായികയായി പരിഗണിക്കപ്പെട്ടത്. പിന്നീടത് മാധുരിയിലേക്ക് മാറുകയായിരുന്നു.

ASH INDIANEWS24

Leave a Reply