jio 800x100
jio 800x100
728-pixel-x-90
<< >>

നായരും നസ്രാണിയും എങ്ങനെ കൂട്ടായി ?

ഒരുകാലത്ത് രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച സൂര്യനെല്ലി പീഡന കേസ് വീണ്ടും സജീവമായി.ഏതാനും ദിവസം മുന്‍പ് വരെ സജീവമായിരുന്ന സൂകുമാരന്‍ നായരുടെ ഉണ്ടയില്ലാത്ത വെടി ചീറ്റി എന്ന് എല്ലാവരും ഉറപ്പിച്ച നേരത്ത് ദാ വരുന്നു   പ്രഫസറുടെ സെല്‍ഫ്‌ ഗോള്‍.സര്‍ക്കാരിന്റെ പ്രതിനിധികളും ,കോണ്‍ഗ്രസ്‌ അണികളും എല്ലാം ചേര്‍ന്ന് സുകുമാരന്‍ നായരേ കണക്കിന് പറഞ്ഞ് മൂലേല്‍ കയറ്റിയ നേരത്ത് പ്രഫസര്‍ വീമാനം കയറി കേരളത്തില്‍ വ ന്ന്  പുലിവാല് പിടിച്ചു നിന്ന Gനായരെ രക്ഷിക്കാന്‍ നോക്കിയത് എന്തിനായിരുന്നു ?

സൂര്യനെല്ലി കേസുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നൊരു സംശയം ?
ഏതായാലും ഒരു കാര്യം സത്യമാണ്.പിറ്റേ ദിവസം സുപ്രീം കോടതി വിധി വന്നു .വന്ന വധി  പ്രഫസറുടെ തലേവര മാറ്റാന്‍ പ്രാപ്തി ഉള്ള നല്ല സുപ്രന്‍ വിധിയായിരുന്നു .
അങ്ങനെ ഒരു വിധി വരും എന്ന് പ്രഫസര്‍ നേരത്തെ അറിഞ്ഞോ?
പിന്നല്ലിയോ ……..
.ജഡ്ജിമാരുടെ പരാമര്‍ശ്ശനങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ ആ വഴിക്കൊരു  അപകട സൂചന കിട്ടി.
സുപ്രീംകോടതി ആണെങ്കില്‍  ഡല്‍ഹിയിലെ  പെന്കുട്ടിയുടെ സംഭവം  കഴിഞ്ഞതില്‍ പിന്നെ ഈ മാതിരി കേസുകളുടെ കാര്യത്തില്‍ വലിയ സ്ട്രികറ്റ് ആണ്.
പണ്ടാണെങ്കില്‍ കൃഷ്ണാ.. ബാലകൃഷ്ണാ എന്ന് നീട്ടി വിളിച്ചാല്‍ കേള്‍ക്കാനും സഹായിക്കാനും ഒക്കെ ആളുണ്ടായിരുന്നു.കാണിക്കയായിട്ട് നല്ല പൊന്നിന്റെ തുട്ട് ഇടണം.സ്ഥലമായിട്ടോ അല്ലെങ്കില്‍  ,ഗാന്ധി ത്തല  ഉള്ള നൂറു കേട്ട് നോട്ടായാലും  കൃഷന്‍ ,ബാലകൃഷ്ണന്‍ പ്രസാദിക്കും അനുഗ്രഹിക്കും.
 ആ കാലമൊക്കെ പോയില്ലേ…മനുഷ്യാവകാശം സംരക്ഷിക്കുന്ന ദൈവത്തിനു ഇപ്പോള്‍ കോടതി കാര്യത്തിലൊന്നും ഒരു റോളും ഇല്ല
അപ്പോള്‍ എന്താണ് ചെയ്യുക അടുത്ത വീമാനത്തില്‍  കയറി കേരളത്തിലോട്ട് പോന്നു വന്നിറങ്ങിയപ്പോള്‍ ദാ …. നില്‍ക്കുന്നു പണ്ട് സൂര്യനെല്ലി കേസില്‍ രക്ഷകനായി അവതരിച്ച,G നായര് പുലിവാല്‍ പിടിച്ച് നില്‍ക്കുന്നു …
പിന്നെ പ്രഫസര്‍ ഒന്നും ആലോചിച്ചില്ല അപ്പോള്‍ തന്നെ കണ്ണില്‍ കണ്ട പത്രക്കാരോട് എല്ലാം വിളിച്ച്  പറഞ്ഞു .G നായര്‍ ഇന്നലെ പറഞ്ഞതും ഇന്ന് പറഞ്ഞതും നാളെ പറയാന്‍ പോണതും സത്യം നുണ പറഞ്ഞത് എന്റെ സ്വന്തം പാര്‍ട്ടിക്കാര്‍…… ഉമ്മന്‍ ചാണ്ടി പറഞ്ഞത് നുണ ,ഹൈക്കമാണ്ട് പറഞ്ഞതും  നുണ.
ഈ സൂര്യനെല്ലി പെണ്‍കൊടി പറയുന്നതില്‍ വല്ല കാര്യവും ഉണ്ടോ ?
തിരഞ്ഞെടുപ്പ് ചൂടില്‍ സ്ഥാനാര്‍ഥി ആയിരുന്ന പ്രഫസര്‍ ഒരു ദിവസം എങ്ങോട്ടോ മുങ്ങി.
എവിടെ പോയി എന്ന് നേതാക്കള്‍ക്ക് അറിയില്ല തിരഞ്ഞെടുപ്പ് ഓഫീസില്‍ ഉള്ള ആര്‍ക്കും അറിയില്ല,സ്ഥാനാര്‍ത്ഥിയുടെ പ്രോഗ്രാം ഡയറി പരിശോധിച്ച പോലീസും ഞെട്ടി ആ ദിവസം സ്ഥാനാര്‍ഥി എവിടെ പോയി .
സൂര്യനെല്ലി പെണ്‍കുട്ടി പറഞ്ഞു എനിക്കറിയാം എന്റെ ചുരിദാറിന്റെ ഷാളില്‍ ആ സാറ് സ്വന്തം ഓമന പേര് എഴുതി ഒന്നല്ല ഒരു നൂറ് തവണ …..ബാജി ബാജി ബാജി ബാജി
അങ്ങനെയൊരു പേര് പ്രഫസര്‍ക്ക് ഉണ്ട് എന്ന് ചില നാട്ടുകാരും കോണ്‍ഗ്രസുകാരും പറയുന്നുണ്ട് .
പക്ഷെ , കേസ് കോടതിയില്‍ വന്നപ്പോള്‍ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്ന,G നായര് പറഞ്ഞു  ബാജി യ്യോ അല്ല്ല അല്ല  ഈ പ്രഫസര്‍ ആ ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു .
അതോടെ പ്രൊഫസര്‍ കുറ്റവിമുക്തനായി .പക്ഷെ ആ ഷാള്‍ ഹൈക്കോടതിയില്‍  ഹാജരാക്കാന്‍ പോലീസിനായില്ല .നായനാരുടെ സമ്മതം ഇല്ലാത്തത് കൊണ്ടാണ് ബാജിച്ചായാന്റെ കൈയ്യൊപ്പ് ഉള്ള ഷാള്‍ കോടതിയില്‍ ഹാജരക്കതിരുന്നത്  എന്ന് കേസന്വേഷിച്ച സിബി മാത്യു സാര്‍ ഇന്ന് പറഞ്ഞു .

Leave a Reply