jio 800x100
jio 800x100
728-pixel-x-90
<< >>

നാനൂറോളം കുട്ടികള്‍ ട്രെയിനില്‍ സംശയാസ്പദ സാഹചര്യത്തില്‍

സംശയാസ്പദമായ സാഹചര്യത്തിൽ ട്രെയിനിൽ പാലക്കാട്ട് എത്തിയ നാനൂറോളം കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.നാല് വയസിനും പതിനൊന്നു വയസ്സിനും ഇടയിലുള്ള കുട്ടികളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.ബീഹാർ,ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളാണ് ഇവർ.പാറ്റ്ന എറണാകുളം എക്സ്പ്രസ്സിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.ഇവരിൽ പകുതി പേർക്കും ടിക്കറ്റ് ഉണ്ടായിരുന്നില്ല.കുട്ടികൾ കൂട്ടത്തോടെ എത്തിയപ്പോൾ സംശയം തോന്നിയാണ് ചോദ്യം ചെയ്തത്.കൂടെ ഏതാനും മുതിർന്നവർ ഉണ്ടായിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടികള്‍ എത്തിയത് ദുരൂഹമായ സാഹചര്യത്തില്‍ നിന്നാണ് എന്ന്  മനസിലായത്.

Leave a Reply