728-pixel-x-90-2-learn
728-pixel-x-90
<< >>

നാട്യഗ്രഹ നൃത്ത വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

കോട്ടയം:കലാമണ്ഡലം ആശാ പ്രദീപിന്റെ നേതൃത്വത്തിലുള്ള നാട്യ ഗ്രഹ നൃത്തവിദ്യാലയത്തിന്റെ 14-മത് വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു.ക്നാനായ കത്തോലിക്കാ സഭാധിപന്‍ കുര്യാക്കോസ് മോര്‍ സെവരിയോസ്‌ വലിയ മെത്രാപോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയിതു.തുടര്‍ന്നു നാട്യഗ്രഹയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍ സര്‍ഗ്ഗാത്മാകത കൊണ്ടും പരിശീലനത്തികവു കൊണ്ടും കൂടുതല്‍ വര്‍ണ്ണാഭമായി.

natyanഭരത നാട്യം-കുച്ചുപ്പുടി എന്നീ നൃത്തരൂപങ്ങളുടെ അടിസ്ഥാന അടവുകള്‍ ഗുരു ആശാ-പ്രദീപില്‍ നിന്നും സ്വായത്തമാക്കിയ വിദ്യാര്‍ത്ഥിനികളുടെ അരങ്ങേറ്റവും നാട്യഗ്രഹയുടെ പതിനാലാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു.

ആഘോഷ  പരിപാടികളോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കോട്ടയം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു.ആര്‍ട്ടിസ്റ്റ് സുജാതന്‍ ,എം.ജി.ശശിധരന്‍ തുടങ്ങിയ പ്രമുഖ വെക്തികള്‍ പങ്കെടുത്തു.

Leave a Reply