jio 800x100
jio 800x100
728-pixel-x-90
<< >>

നാടകാന്തം മാണിത്വം !!

ബാര്‍ കോഴക്കേസില്‍ നിര്‍ണായക വിധി വന്ന തൊട്ടടുത്ത ദിവസമായ ഇന്ന് വലിയൊരു ശാന്തതയോടെയാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം നീങ്ങിയത്.ദീവാവലി ദിവസമായ ചൊവ്വാഴ്ചയിലെ പകല്‍  മുഴുവന്‍ കെ എം മാണി മന്ത്രി സ്ഥാനത്ത് ആളിക്കത്തുക തന്നെ ചെയ്തു.ഒടുവില്‍ സൂര്യാസ്തമനമാകുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും കേരളത്തിന്റെ ധനവകുപ്പും നിയമവും കൈകാര്യം ചെയ്യുന്ന മന്ത്രി പദവിയില്‍ നിന്നും രാജിവെക്കാം എന്ന തീരുമാനത്തിലേക്ക് മാണി മുട്ടുമടക്കി.

മനസാക്ഷിയുണ്ടെങ്കില്‍ മാണി രാജിവെക്കട്ടെയെന്ന ഹൈക്കോടതി നിരീക്ഷണം മന്ത്രിയുടെ സ്വന്തം തീരുമാനത്തിന് വിട്ടുകൊടുത്ത വിധി പകര്‍പ്പില്‍ തനിക്കെതിരെ വ്യക്തിപരമായി പരാമര്‍ശങ്ങളില്ലെന്ന നിലപാടില്‍ കടിച്ചു തൂങ്ങിയായിരുന്നു മാണിയുടെ മന്ത്രി മന്ദിരത്തില്‍ ചൊവ്വാഴ്ച്ച നേരം പുലര്‍ന്നത്.ഇതിനോടകം ബാര്‍ കോഴക്കേസില്‍ വിധിപകര്‍പ്പ് മാണിക്കും കേരളMANI 2 കോണ്‍ഗ്രസും വായിച്ചു വിലയിരുത്തി.വ്യക്തിപരമായ പരാമര്‍ശമില്ല രാജിവെക്കേണ്ട ആവശ്യമില്ലഎന്ന് ഉദ്ഘോഷിച്ച് മാണി ആളിക്കത്തി.ഇതിലേക്ക് നന്നായി എണ്ണയൊഴിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും കേരള കോണ്‍ഗ്രസ് എം നേതാക്കന്‍മാരും.ജോസഫ് വിഭാഗത്തിന്റെ അതൃപ്തി ആളുന്ന മാണിസാറിനെ ഉലച്ചു.രാവിലെ തന്നെ കേരള കോണ്‍ഗ്രസിന്റെ തലപുകഞ്ഞ ചര്‍ച്ച.മാണിയെ താങ്ങിനിര്‍ത്തി മാണിവിഭാഗം.രാജി ആവശ്യമാണെന്ന വാദം നിരത്തി പി ജെ ജോസഫും കൂട്ടരും.

സമയം രാവിലെ 8.30- മാണി രാജിവെക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു.പാമോലിന്‍ കേസ് ഉയര്‍ന്നു വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ട്രാവന്‍കൂര്‍ ടൈറ്റാനിയം കേസ് ഉയര്‍ന്നു വന്നപ്പോള്‍ രമേശ് ചെന്നിത്തലയും രാജിവെച്ചില്ലന്ന വാദം മാണിയും കൂട്ടരും മുറുക്കിപിടിച്ചു.ചര്‍ച്ചകളെ തുടര്‍ന്ന് നിയമമന്ത്രി കൂടിയായ മാണി നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി.അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള സകല വഴികളെ കുറിച്ചും ചോദിച്ചറഞ്ഞു.തന്റെ പക്കല്‍ മനസാക്ഷിക്ക് സ്ഥാനമില്ലെന്ന് മാണിസാര്‍ തെളിയിച്ചുകൊണ്ടേയിരുന്ന നിമിഷങ്ങള്‍ക്ക് കേരളം മാധ്യമങ്ങളിലൂടെ സാക്ഷിയായി.

സമയം രാവിലെ പത്തരയോടടുത്തു- നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം.അഞ്ചേകാല്‍ വര്‍ഷം മുമ്പ് (2010 ഏപ്രില്‍) പിളര്‍പ്പില്‍ നിന്നും ഒരുമിച്ച മാണിയും ജോസഫും വീണ്ടും രണ്ടു തട്ടില്‍. മാണിയുടെ രാജി ചര്‍ച്ച ചെയ്യാന്‍ രാവിലെ ചേരാന്‍ തീരുമാനിച്ച യു ഡി എഫ് യോഗം നീണ്ടുപോകുന്നു.സമയം പതിനൊന്നോടടുത്തിട്ടും യു ഡി എഫ് യോഗത്തിന് കേരള കോണ്‍ഗ്രസി(എം)നെ പ്രതിനിധാനം ചെയ്യാന്‍ ആരുമെത്തിയില്ല.ഘടകകക്ഷികള്‍ ഒന്നടങ്കം മാണിയുടെ രാജിവേണമെന്ന നിലപാടില്‍ അടിപതറാതെ നില്‍ക്കുന്നു.യു ഡി എഫില്‍ കടുത്ത പ്രതിസന്ധി.

സമയം രാവിലെ 11 – രാജിവെച്ചില്ലെങ്കില്‍ ബുധനാഴ്ച്ച മുതല്‍ ശക്തമായ സമരം ആരംഭിക്കാന്‍ പ്രതിപക്ഷം തീരുമാനം വരുന്നു.പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്ലാ ഇടത് എം എല്‍ എ മാരും സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം ചെയ്യാനാണ് പദ്ധതിയെന്ന് പ്രഖ്യാപനം.

സമയം 11.30 കഴിയുമ്പോഴേക്കും യു ഡി എഫില്‍ മാണി സമ്പൂര്‍ണമായും ഒറ്റപ്പെട്ടു.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗും ജെ ഡിയുവും ആര്‍ എസ് പിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഒരേ സ്വരത്തില്‍.ഉച്ചയോടടുക്കുമ്പോഴേക്കും കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചു.മാണിയോട് മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ താഴെ പോയാലും രാജിവെച്ചേ മതിയാകൂവെന്ന് ഘടകകക്ഷികള്‍.ഇതിനിടെ കൂറുമാറ്റ നിയമപ്രകാരം എം എല്‍ എ സ്ഥാനം രാജിവെക്കുന്നതായി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് അറിയിച്ചു.രാജികത്ത് വ്യാഴാഴ്ച്ച സ്പീക്കര്‍ക്ക് നല്‍കും.തന്റെ രാജി കെ എം മാണിക്ക് മാതൃകയാകട്ടെയെന്ന് പി സി ജോര്‍ജ്ജ്.

സമയം മൂന്ന് മണി പിന്നിടുമ്പോഴേക്കും യു ഡി എഫ് മാണിക്ക് ഒരു ദിവസത്തെ സമയം അനുവദിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നു.ഈ സമയവും യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാതെ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മറ്റിയുമായി പുരോഗമിക്കുന്നു.രാവിലെ 11ന് മാണിയുടെ വസതിയിലാണ് സ്റ്റിയറിംഗ് കമ്മറ്റി തുടങ്ങിയത്. താമസിയാതെ സ്റ്റിയറിംഗ് കമ്മറ്റിയില്‍ മാണി രാജി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു.മാണിക്കൊപ്പം തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പ് സ്ഥാനവും പി ജെ ജോസഫ് മന്ത്രി സ്ഥാനവും രാജിവെക്കണം എന്ന ആവശ്യം സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഉയരുന്നു.തോമസ് ഉണ്ണിയാടന്‍ രാജിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.ജോസഫിന് മനസാക്ഷിയുണ്ടെങ്കില്‍ രാജിവെക്കട്ടെയെന്ന് മാണി.ഇരുവരും ഒന്നിച്ച് രാജിവെക്കണമോയെന്ന കാര്യം കേരള കോണ്‍ഗ്രസ് എം രണ്ടു നേതാക്കളുടെയും സ്വന്തം തീരുമാനത്തിന് വിട്ടു.കെ സി ജോസഫ് ഇടപെടുന്നു.അനുരഞ്ജന ശ്രമം ഫലം കണ്ടു.കെ സി ജോസഫിന്റെ ഇടപെടലില്‍ മാണി മാത്രം രാജിവെച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്തുമ്പോള്‍ ചൊവ്വഴ്ച്ചത്തെ പകല്‍ മായുന്നു. രാത്രി ഏഴരയോടെ തീരുമാനത്തില്‍ വീണ്ടും മാറ്റം- മാണിക്കൊപ്പം ഉണ്ണിയാടനും രാജിവെക്കും.തുടര്‍ന്ന് മാണി രാജിക്കത്ത് തയ്യാറാക്കാന്‍ തുടങ്ങി.തുടര്‍ന്ന് ഹ്രസ്വമായ ഒരു പത്ര സമ്മേളനം.വൈകി വന്ന നിയമ വിവേകവും ആദരവും മാണി രാജിക്ക് വഴിയൊരുക്കി.മാണിയെ ആരും  രാജിക്ക്നി ര്‍ബന്ധിച്ചില്ലത്രേ !! കിട്ടിയ പാടേ ഉമ്മന്‍ചാണ്ടി മാണി രാജി സ്വീകരിച്ചു. ഉണ്ണിയാടന്‍റെ രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ “മനസാക്ഷി” അനുവദിച്ചില്ല.ഏതായാലും ഇനി മാണിയുടെ കലവറയില്ലാത്ത പിന്തുണയുടെ മധുരം നുകരാം.

mani 1INDIANEWS24.COM  TVPM

Leave a Reply