jio 800x100
jio 800x100
728-pixel-x-90
<< >>

നാക്കു പെന്റാ നാക്കു ടാകാ… ഒന്നും മനസിലാകുന്നില്ല

നാക്കു പെന്റാ നാക്കു ടാകാ… ഒന്നും മനസിലാകുന്നില്ല…ചിത്രം കണ്ടിറങ്ങുമ്പോഴും ഇത് തന്നെയാണ് അവസ്ഥ !

I love you.. I need you എന്നാണു സംവിധായകന്‍ അര്‍ഥം പറഞ്ഞു തരുന്നത്.പക്ഷെ ചില ചോദ്യങ്ങള്‍ ശരിക്കും ഉത്തരമില്ലാതെ തന്നെ അവശേഷിക്കുന്നു.

ചോദ്യം 1: യഥാര്‍ഥത്തില്‍ ശങ്കര്‍ അവതരിപ്പിച്ച അയ്യര്‍ ആരാണ് ? വില്ലനോ വില്ലന് കഞ്ഞി വെച്ചവനോ അതോ അറിയാതെ പെട്ടതോ ?

ചോദ്യം 2: സുധീര്‍ കരമനയുടെ കഥാപാത്രത്തിന്റെ യുക്തിഭദ്രത?

ചോദ്യം 3: ഇത് പോലൊരു ഭര്‍ത്താവുള്ള സ്ത്രീ (അനുശ്രീ)എന്തിനാണ് “കണ്ടിടം കയറിയിറങ്ങി പാര്‍ട്ടിയിലൊക്കെ പങ്കെടുക്കുന്നത്”

ചോദ്യം 4 : സുധീര്‍ കരമനയുടെ കഥാപാത്രം ഒരു സമൂഹത്തെയാകെ വിറപ്പിക്കും വിധം ഭീകരനാണോ? ഇടയ്ക്കു ഭാമ ഒറ്റക്ക് അയാളെ അടിച്ചോടിക്കുന്നുണ്ട് താനും !

ചോദ്യം 5: ആരാണ് പോലീസ് ചീഫ് ? അയാളും അയ്യരും തമ്മിലെന്താ കണക്ഷന്‍?

ചോദ്യം 6 : അമൃതവല്ലി കുലസിംഗം എവിടെയാണ്?

ചോദ്യം 7: ഗോത്ര വര്‍ഗ്ഗക്കാര്‍ ഇത്രക്കും മണ്ടന്മാരാണോ?

ചോദ്യം 8: എയര്‍പോര്‍ട്ടിലേക്ക് അവര്‍ എങ്ങനെ അതിക്രമിച്ചു കടന്നു?

ചോദ്യം 9 : ഭാമയുടെ ക്യാരക്ടര്‍ ??? അമേരിക്ക ?? ദ്വയാര്‍ഥ പ്രയോഗങ്ങളും വിഷ്വലുകളും ?

ചോദ്യം 10 : ഇനി വയ്യ ചോദ്യങ്ങള്‍ ചോദിക്കാന്‍…

കണ്ടിന്യൂറ്റിയിലും മറ്റും കാട്ടിയ ശ്രദ്ധ കഥയിലും തിരക്കഥയിലും കാട്ടാമായിരുന്നില്ലേ കൃതഹസ്തനായ സീരിയല്‍ സംവിധായകന്?

മുരളി ഗോപി എന്ന നടന്‍ സ്വയം അസ്തമിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് എന്ന് പലപ്പോഴും തോന്നിപ്പിക്കുന്നു. അടുത്തിടെയുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളെല്ലാം അതിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്തിനാ എങ്ങിനെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ സ്വയം മുന്നിട്ടിറങ്ങുന്നത്?

ഇന്ദ്രജിത്തിന്റെ ഏക ഹീറോ പരാജയ പരമ്പര തുടരുകയാണോ? ഈ നല്ല നടനു എന്നാണു ഒരു ബ്രേക്ക് ലഭിക്കുക? സോളോ ഹീറോ ഹിറ്റ്‌ ഉണ്ടാകാന്‍ ഇനിയും വൈകിയാല്‍ ഇന്ദ്രന് അത് കരിയറില്‍ ഗുണം ചെയ്യില്ല.

ഇതൊക്കെയാണെങ്കിലും ഒരു തവണ കണ്ടിരിക്കാം നാക്കു പെന്റാ നാക്ക് ടാകാ- ആഫ്രിക്കയുടെ പേരില്‍,ഭാമ-ഇന്ദ്രജിത്ത് ജോടിയുടെ പേരില്‍ .കൃഷ്‌ കൈമളും വയലാര്‍ മാധവന്‍കുട്ടിയും ഇതിനിടെ ചില നല്ല മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ സമ്മാനിക്കുന്നുമുണ്ട്.

ഭാമ-ഇന്ദ്രജിത്ത് ജോടികള്‍ ഒരു പുതിയ കൂട്ടുകെട്ടാകാന്‍ സാധ്യതയുണ്ട്.ഇരുവരും ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു ഒപ്പം അനുശ്രീയും. ഭാമയെയും അനുശ്രീയെയും പോലുള്ള നടിമാരെ ഇനിയും മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ല.

വയലാര്‍ മാധവന്‍കുട്ടിക്ക് ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട്, പക്ഷെ നല്ല തിരക്കഥ ഉറപ്പു വരുത്തണം.

ഒരു വ്യത്യസ്ത ഭൂമിക തേടുന്നവര്‍ക്ക് നാക്കു പെന്റാ നാക്കു ടാക്കയിലേക്ക് സ്വാഗതം !

bhama indrajith

INIDANEWS24 MOVIES

 

Leave a Reply