jio 800x100
jio 800x100
728-pixel-x-90
<< >>

നസ്റിയക്ക് ഇനി നിയമയുദ്ധത്തിന്‍റെ ” നേരം”

ചെന്നൈ : സർഗുണത്തിന്റെ ധനുഷ് ചിത്രമായ നയ്യാണ്ടിയിൽ മറ്റൊരു നടിയുടെ ശരീരം ചിത്രീകരിച്ച് തന്റേതാണെന്നു കാണിച്ചതിനെതിരെ നടി നസ്രിയ നിയമനടപടിക്കൊരുങ്ങുന്നു. നസ്രിയ തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഗാനരംഗങ്ങളിൽ നസ്രിയ ഗ്ളാമറസായത് നേരത്തേ വാർത്തയായിരുന്നു. നേരം എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നേരം തെളിഞ്ഞ നസ്രിയയുടെ ആദ്യ തമിഴ് ചിത്രവും ഹിറ്റാണ്. ആര്യയും നയൻതാരയും പ്രധാന വേങ്ങളിലഭിനയിച്ച രാജാ റാണിയിൽ കീർത്തന എന്ന കഥാപാത്രമായാണ് നസ്രിയ എത്തിയത്. സിനിമ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. നടികർ സംഘത്തിൽ സംവിധായകനും നിർമ്മാതാവിനുമെതിരെ പരാതി കൊടുക്കുമെന്നാണ് താരം അറിയിച്ചത്. കൈനിറയെ ചിത്രങ്ങളുള്ള നസ്രിയയ്ക്ക് നയ്യാണ്ടി പണികൊടുക്കുമോയെന്ന് കണ്ടറിയാം.

ASH INDIA NEWS

 

 

 

Leave a Reply