jio 800x100
jio 800x100
728-pixel-x-90
<< >>

മോഡി എഫക്റ്റ് ബോളിവുഡിലും : നരേന്ദ്രമോഡിയായി പരേഷ് റാവൽ

മുംബൈ : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു. കാരക്ടര്‍ -കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ പരേഷ് റാവലാണ് മോഡിയായി വെള്ളിത്തിരയിലെത്തുക. ചായക്കടയിലെ ജോലിക്കാരനില്‍നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വരെയായ മോഡിയുടെ സംഭവ ബഹുലമായ ജീവിതമാണ് സിനിമയാവുക. പരേഷ് റാവലും വിദേശ ഇന്ത്യക്കാരനായ മിനേഷ് പട്ടേലും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അ‌ടുത്ത ഫെബ്രുവരിയിൽ തുടങ്ങും. വില്ലൻ വേഷങ്ങളിൽ തിളങ്ങിയിരുന്ന പരേഷിനെ പ്രിയദർശൻ ചിത്രങ്ങളാണ് കോമഡി താരമാക്കിയത്. മോഡിയുടെ വിശ്വസ്തനായ പരേഷ് ഇത്തരമൊരു ചിത്രം എടുക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായിക്കാനാണെന്ന് ബോളിവുഡിൽ അണിയറ സംസാരം തുടങ്ങിക്കഴിഞ്ഞു..

ASH INDIA NEWS

Leave a Reply