728-pixel-x-90-2-learn
728-pixel-x-90
<< >>

നസ്രിയ സിറ്റി പൊലീസിനും പരാതി നല്‍കി :

മറ്റൊരാളുടെ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച് തന്‍റേതാണെന്നു തോന്നിക്കുംവിധം മോശമായ രീതിയില്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചു മലയാളി നടി നസ്രിയ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. തമിഴ്നാട്ടിലെ താരസംഘടനയായ നടികര്‍ സംഘത്തിനും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ധനുഷ് നായകനായ ചിത്രം ‘നയ്‌യാണ്ടിയുടെ സംവിധായകന്‍ എ. സര്‍ഗുണം, നിര്‍മാതാവ് എസ്. കതിരേശന്‍ എന്നിവര്‍ക്കെതിരെയാണു ചിത്രത്തിലെ നായികയായ നസ്രിയ പരാതി നല്‍കിയിരിക്കുന്നത്. ഇതു കരാര്‍ ലംഘനമാണെന്നു പരാതിയില്‍ പറയുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഇന്നു മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌യാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പരാതിയെക്കുറിച്ചു പരസ്യമായി പ്രതികരിക്കാന്‍ നസ്രിയ തയാറായില്ല. അതേസമയം, നസ്രിയയുടെ പരാതി പബ്ളിസിറ്റിക്കു വേണ്ടി മാത്രമാണെന്നു സംവിധായകന്‍ ആരോപിച്ചു. നടിയുടെ അനുവാദത്തോടെയാണു മറ്റൊരാളെ ഉപയോഗിച്ചു ചിത്രീകരിച്ച് സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply