728-pixel-x-90-2-learn
728-pixel-x-90
<< >>

നസ്രിയ അഭിനയിക്കുന്നതില്‍ വിരോധമില്ലെന്ന് ഫഹദ്

തിരുവനന്തപുരം:  വിവാഹശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നസ്രിയ തന്നെയെന്നു ഫഹദ്.  ‘അഭിനയിക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല. അന്തിമതീരുമാനം എടുക്കേണ്ടത് നസ്രിയയാണ്. എന്നാല്‍, കുടുംബത്തിനാണ് മുൻഗണന.’ ശനിയാഴ്ച വളയിടൽ ചടങ്ങ് കഴിഞ്ഞ് ഫഹദും നസ്രിയയും മാധ്യമങ്ങൾക്കു മുന്നിലെത്തിയപ്പോഴാണ് തുടർ അഭിനയത്തെക്കുറിച്ച് ചോദ്യമുയർന്നത്.  വിവാഹം ആഗസ്റ്റ് 21ന് നടക്കുമെന്നും വിവാഹസത്കാരം 24നായിരിക്കുമെന്നും ഫഹദ് പറഞ്ഞു.  ഫഹദിന്റെ രണ്ട് സഹോദരിമാർ നസ്രിയയ്ക്ക് വളയിട്ട് വിവാഹനിശ്ചയം നടത്തി. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ സിനിമാരംഗത്തു നിന്ന് ആരുമുണ്ടായിരുന്നില്ല. ആഷ് കളറിൽ ബ്ളാക്ക് കലർന്ന കുർത്താ ഷെർവാണിയണിഞ്ഞ് ഫഹദും പീച്ചിൽ ഓറഞ്ചും മഞ്ഞയും കലർന്ന ഗാഗ്ര ചോളിയണിഞ്ഞ് നസ്രിയയും ചടങ്ങിനെത്തി. പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഫഹദിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘എന്റെ വാപ്പയും ഉമ്മയും തമ്മിലുള്ള പ്രായവ്യത്യാസമേ ഞങ്ങൾ തമ്മിലുമുള്ളൂ. ഉമ്മയാണ് അഞ്ജലിയുടെ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് നസ്രിയയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹാലോചനയുമായി മുന്നോട്ട് പോയത്.’ വിവാഹവും തികച്ചും കുടുംബപരമായിരിക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. വിവാഹനിശ്ചയത്തെ തുടർന്ന് ഫഹദ് പോകുന്നത് അരുൺകുമാറിന്റെ പ്രൊജക്ടിലേക്കാണ്. നസ്രിയ അജ്ഞലിയുടെ ചിത്രം പൂർത്തിയാക്കാൻ ബാംഗ്ളൂരേക്ക് പറക്കും.

ash-indianews

Leave a Reply