728-pixel-x-90-2-learn
728-pixel-x-90
<< >>

നവ കേരളം നിര്‍മ്മിക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി

കൊച്ചി: എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും നവകേരളം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നവകേരള നിര്‍മാണത്തിന് കലാകാരന്‍മാരുടെ കൈത്താങ്ങ് വീഷാല്‍ ഓവര്‍കം സംഗീത സായാഹ്നം കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര കേരളത്തിന്റെ പുനഃനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങുമായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി നേതൃത്വം നല്‍കുന്ന വീ ഷാല്‍ ഓവര്‍കം സംഗീതപരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ച 6.85 കോടി രൂപ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. ബാങ്ക് ഓഫ് ഇന്ത്യ 6 കോടി 60 ലക്ഷം രൂപയും ഹൊറേഷ്യ ഗ്ലോബല്‍, ഖത്തര്‍ 20 ലക്ഷവും നര്‍മ്മദ ജാബ ഗ്രാമീണ്‍ ബാങ്ക് 25 ലക്ഷവും ആണ് നല്‍കിയത്. ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജി.പദ്മനാഭന്‍ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹുറേഷ്യ ചെയര്‍മാന്‍ സന്തോഷ് ടി. കുരുവിള മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. നവകേരള ഗാനത്തിന്റെ അവതരണം വെള്ളരി പ്രാവിനെ പറത്തി മുഖ്യമന്ത്രി നിര്‍വഹിച്ചു.
പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, റോജി ജോണ്‍, പി.ജെ. ജോസഫ്, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ജിസിസിഎ ചെയര്‍മാന്‍ അഡ്വ. വി. സലിം, മുന്‍ എം.പി. പി. രാജീവ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
എറണാകുളം ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും റോട്ടറി ഇന്റര്‍നാഷണലും സ്റ്റീഫന്‍ ദേവസിയുടെ സുഹൃദ്‌സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ത്രയം ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി വേദിയില്‍ നടന്നു.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരെ സംഗീതപരിപാടിയില്‍ ആദരിച്ചു.

Leave a Reply