728-pixel-x-90-2-learn
728-pixel-x-90
<< >>

നവീന ജെറ്റിന്റെ ആദ്യ സര്‍വീസ് ഖത്തര്‍ എയര്‍വേയ്‌സിനു വേണ്ടി പറന്നു

ദോഹ:ലോകത്തെ ഏറ്റവും പുതുമയുള്ള ജെറ്റ് ലൈനര്‍ എയര്‍ ബസിന്റെ ആദ്യ യാത്ര ഖത്തറില്‍ നിന്നും ജര്‍മ്മനിയിലേക്കു പറന്നു. എ350 എന്ന നവീന ജെറ്റ് വിമാനം ആദ്യയാത്രയ്ക്ക് ഒരുക്കിയത് ഖത്തര്‍ എയര്‍വേയ്‌സാണ്.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിന്നും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കായിരുന്നു പ്രഥമ സര്‍വീസ്.ലൈറ്റ് വെയ്റ്റായ ജെറ്റ് വിമാനം നഗരങ്ങളില്‍ നിന്നും ഏവിയേഷന്‍ ഹബ്ബിലേക്ക് ബന്ധിപ്പിക്കുന്നതിനും ദീര്‍ഘദൂര യാത്രകള്‍ക്കും എല്ലാം നോന്‍ സ്‌റ്റോപ്പായി ചിലവ് കുറഞ്ഞ രീതിയില്‍ സര്‍വീസ് നടത്താനാകുമെന്നാണ് പറയുന്നത്.ലൈറ്റ് വെയ്റ്റായതുകൊണ്ടാണ് എ350 ജെറ്റിന് ഇന്ധനം കുറവ് മതിയാകുമെന്ന് കണക്കാക്കുന്നതാണ് ചിലവു കുറയാന്‍ കാരണം.276 മുതല്‍ 369 വരെ സീറ്റിങ് കപ്പാസിറ്റിയുള്ളതാണ് എ350.ഖത്തര്‍ എയര്‍വേയ്‌സിന്റെ എ350യില്‍ 36 ബിസിനസ്സ് ക്ലാസ് സീറ്റുകളും 17 ഇന്‍ച് സ്‌ക്രീന്‍ ടീവിയുമാണുള്ളത്.ഇതിന്റെ ഇകണോമിക് ക്ലാസില്‍ 247 സീറ്റുകളും ചെറിയ സൈസ് ടി വിയുമാണുള്ളത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്ന് തരം ജെറ്റ് വിമാനങ്ങളാണ് പുതുതായി ഇറക്കിയത്.അതില്‍ ഏറ്റവും പുതിയതാണ് എ350.2007ല്‍ ഇറങ്ങിയ എ380 ഡബിള്‍ ഡെക്കര്‍ ജെറ്റ്,2011 ല്‍ ഇറങ്ങിയ ബോയിങ് വിമാനം എന്നിവയാണ് മറ്റ് രണ്ടെണ്ണം.നവീന ജെറ്റിന്റെ ആദ്യ സര്‍വീസിന് അവസരം കിട്ടിയ ആഹ്ലാദത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സ്.രാഷ്ട്രത്തിന് അഭിമാനകരമായ നിമിഷമെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബക്കര്‍ ഇതിനെ വിശേഷിപ്പിച്ചത്.ബ്രിട്ടീഷ് എയര്‍വേയ്‌സ,ചൈന എയര്‍ലൈന്‍സ്,ഡെല്‍റ്റ എയര്‍ലൈന്‍സ്,ലുസ്താന്‍സ,സിംഗപ്പൂര്‍ എയല്‍ലൈന്‍സ്,യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി വിവിധ വിമാന സര്‍വീസ് കമ്പനികളില്‍ നിന്നായി എ350 യ്ക്ക് 778 ഓര്‍ഡറുകള്‍ ലഭിച്ചെന്നാണ് കണക്ക്.

INDIANEWS24 TECHNOLOGY DESK

Leave a Reply