728-pixel-x-90-2-learn
728-pixel-x-90
<< >>

നവീന്‍ പട്നായിക്ക് അധികാരമേറ്റു

ഭുവനേശ്വർ: മോഡി തരംഗത്തിനിടയിലും ഒഡീഷയിൽ മിന്നുന്ന വിജയം നേടിയ നവീൻ പട്നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബി ജെ ഡി (ബിജു ജനതാദൾ) ഗവണ്മെന്‍റ്  അധികാരമേറ്റു.ഒഡിഷ മുഖ്യമന്ത്രിയായി നവീന്‍ പടനായിക്ക് ഇന്ന് രാജ്ഭവനിൽ രാവിനെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ എസ്.സി. ജാമിർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.  ആകെയുള്ള 147 സീറ്റുകളില്‍  117 എം.എൽ.എമാരുമായാണ് ബി.ജെ.ഡി അധികാരത്തിലെത്തുന്നത്.ബി ജെ ഡി കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ നേടിയതിനെക്കാൾ 14 സീറ്റ് കൂടുതൽ നേടിയിരുന്നു.അതേ സമയം കോണ്‍ഗ്രസ്  27 സീറ്റില്‍ നിന്നും 16 സീറ്റിലേക്ക് കൂപ്പ് കുത്തി.അതേ സമയം സി പി ഐ ഒരു സീറ്റ് നേടിയിരുന്നു.ബി ജെ പിയും മോശം പ്രകടനമാണ് കാഴ്ച വെച്ചത്.നേരത്തെ ബി ജെ പി യും ബി ജെ ഡിയും സഖ്യത്തിലായിരുന്നു.

INDIANEWS24 NEW DELHI

Leave a Reply