jio 800x100
jio 800x100
728-pixel-x-90
<< >>

നവരാത്രിയുടെ ഭക്തിസാന്ദ്രതയില്‍ വിശ്വാസലോകം

ഇന്ന് നവരാത്രി മഹോത്സവത്തിന്റെ ഏഴാംനാള്‍.ക്ഷേത്രങ്ങളിലെല്ലാം ഭഗവതീപൂജകളാല്‍ ഭക്തിസാന്ദ്രമായി.വിശ്വാസികളായ വിദ്യാര്‍ത്ഥികളെല്ലാം പാഠപുസ്തകങ്ങള്‍ പൂജവെക്കുന്നതിനായി ക്ഷേത്രസന്നിധികളിലേക്കെത്തി തുടങ്ങി.

തിന്‍മക്കെതിരായി ആദിപരാശക്തിയുടെ അവതാരം നടത്തുന്ന ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന യുദ്ധമാണ് നവരാത്രി ഉത്സവത്തിന് പിന്നിലെ ഐതീഹ്യം.പത്താം ദിവസം തിന്മയുടെ മൂര്‍ത്തീഭാവമായ അസുരനെ വധിച്ചതിന്റെ വിജയാഘോഷമാണ് വിജയദശമിയായി കൊണ്ടാടുന്നത്.നവരാത്രി ദിവസങ്ങളിലെ ഒമ്പത് ദിവസവും ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെയും പൂജിച്ചു പ്രീതിപ്പെടുത്തുന്നത് അനുഗ്രഹാശിസുക്കള്‍ നേടാനാകുമെന്നാണ് വിശ്വാസം.മനുഷ്യമനസ്സുകളില്‍ തിന്മയുടെ ദുഷ്ടചിന്ത ഇല്ലാതാക്കാന്‍ വേണ്ടി വര്‍ഷങ്ങളായി ഈ ആഘോഷം നടത്തിവരികയാണ്.തിന്മക്കെതിരായ ദേവിയുടെ അവതാര കഥയ്ക്കും ഇതിനായി പ്രചാരം നല്‍കിവരുന്നു.

തിന്മക്കെതിരായ വിജയം നേടുന്ന വിജയദശമി ദിവസം വിശ്വാസ പ്രകാരം വലിയ പ്രാധാന്യമുള്ളതായാണ് കണക്കാക്കുന്നത്.അതിനാല്‍ തന്നെ പുതിയ തുടക്കങ്ങള്‍ക്ക് പറ്റിയ ദിവസമായും ഇതിനെ കാണുന്നു.വിദ്യാരംഭം കുറിക്കുന്ന ദിവസത്തിന്റെ സ്മരണ പുതുക്കി ദുര്‍ഗാഷ്ടമി ദിവസം പുസ്തകങ്ങളും പഠനോപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ പുജവെയ്ക്കുന്നു.തുടര്‍ന്ന് വിജയദശമി ദിവസം പുസ്തകമെടുത്ത് ആദ്യാക്ഷരം കുറിച്ച ഓര്‍മ്മ പുതുക്കി ഹരിശ്രീ കുറിച്ചുകൊണ്ട് വീണ്ടും പഠനം തുടരുന്നു.

INDIANEWS24 CULTURAL DESK

Leave a Reply