728-pixel-x-90-2-learn
728-pixel-x-90
<< >>

നവദീപ് സിങ് സൂരി യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി

ന്യൂഡൽഹി: യു എ ഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നവദീപ് സിങ് സൂരിയെ നിയമിച്ചു. നിലവിൽ ഓസ്‌ട്രേലിയൻ ഹൈകമ്മിഷണർ ആയ ഇദ്ദേഹം 1983 ഐ എഫ് എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. യു എ ഇ ഇന്ത്യൻ സ്ഥാനപതിയായിരുന്ന മലയാളിയായ ടി പി സീതാറാം വിരമിച്ച ഒഴിവിലാണ് നവദീപ് സിങ് സൂരി എത്തിയത്.

ഈജിപ്തിൽ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുള്ള സൂരി ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ കോൺസുൽ ആയിരുന്നു.യുഎസ്, യുകെ, സിറിയ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നയതന്ത്രരംഗത്തു സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരിൽ ശ്രദ്ധേയനാണ്.

INDIANEWS24.COM Gulf Desk

Leave a Reply