728-pixel-x-90-2-learn
728-pixel-x-90
<< >>

നവജാതശിശുവുമായെത്തിയ അംബുലന്‍സിനെ കാര്‍ തടസ്സപ്പെടുത്തി

കൊച്ചി: ശ്വാസതടസ്സം നേരിട്ട നവജാത ശിശുവിനെ പെരുമ്പാവൂരില്‍ നിന്നും കളശ്ശേരി മെഡിക്കല്‍ കോളജിലെത്തിക്കുന്നതിനിടെ എസ് യു വി കാര്‍ കിലോമിറ്ററോളം വഴി തടസ്സപ്പെടുത്തി മുന്നില്‍ സഞ്ചരിച്ചു. ഇതേ തുടര്‍ന്ന് കുഞ്ഞിനെ മെഡിക്കല്‍ കോളജിലെത്തിക്കാന്‍ 15 മിനിറ്റ് അധികം വേണ്ടിവന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മധു പറഞ്ഞു. കെ എല്‍ 17 എല്‍ 202 എന്ന നമ്പര്‍ ആണ് ആംബുലന്‍സിനെ തടസ്സപ്പെടുത്തി മുന്നില്‍ ഓടിയ കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി പുറപ്പെട്ട ആംബുലന്‍സ് ആലുവ ജി ടി എന്‍ ജംഗ്ഷനിലെത്തിയപ്പോള്‍ മുതലാണ് എസ് യു വി കാര്‍ മുന്നില്‍പ്പെട്ടത്. മറ്റുവാഹനങ്ങളെല്ലാം ആംബുലന്‍സിനായി റോഡരകിലേക്ക് ഒഴിഞ്ഞുമാറിയെങ്കിലും എസ് യു വി കാര്‍ നിര്‍ത്താതെ പായുകയായിരുന്നു. ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് പായുന്ന കാറിന്റെ വിഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ആംബുലന്‍സിന് വഴി ഒതുക്കിക്കൊടുക്കാവുന്ന പല ഘട്ടങ്ങളുണ്ടായെങ്കിലും കാര്‍ നിര്‍ത്താതെ പായുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

INDIANEWS24.COM Kochi

Leave a Reply