728-pixel-x-90-2-learn
728-pixel-x-90
<< >>

നവകേരളയാത്രാ സമാപന ചടങ്ങ് മാതൃകയായി

നവകേരള മാര്‍ച്ച് സമാപിച്ചു.തെരഞ്ഞെടുപ്പ് പ്രമാണിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിന് മുന്നോടിയായി കൊണ്ടാടുന്ന ആചാരങ്ങളില്‍ ഒന്നുമാത്രമായിരുന്നു അതും.സമ്മേളന വേദിയിലെ വലിയ പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും അതേ ചൊല്ലിയുള്ള ചര്‍ച്ചകളും കൊണ്ട് തലപുകയുന്നതും സര്‍വ്വസാധാരണം.എന്നാല്‍ തിരുവനന്തപുരം നഗരത്തെ കിടിലംകൊള്ളിക്കുന്ന ഒരു പ്രകടനത്തോടെയാണ് സി പി എമ്മിന്റെ നവകേരള യാത്രയ്ക്ക് വിരാമമായത്.

പൊതു സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ നാടാകെ മാലിന്യ കൂമ്പാരമാകും.അത് നഗരസഭാ ജീവനക്കാരുടെ പെടാപാടില്‍ പെടുന്ന കാര്യമാണ് അതാണ് കാലാകാലങ്ങളില്‍ നടക്കുന്ന യാത്രകളുടെയും റാലിയുടേയും സമ്മേളനങ്ങളുടെയും അനന്തരഫലം.നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം പൂര്‍ത്തിയായപ്പോള്‍ ഒരു അനൗണ്‍സ്‌മെന്റ് വന്നു.സമ്മേളനത്തിനായി എത്തിയവര്‍ കൊണ്ടുവന്ന കുപ്പികളും ഭക്ഷണപായ്ക്കറ്റകളും തോന്നുംപോലെ വലിച്ചെറിയാതെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിലും ചാക്കുകളിലും ഇടണം.കരഘോഷത്തോടെ ഏറ്റെടുത്ത ഈ ma babyപ്രഖ്യാപനത്തെ ദിവസങ്ങള്‍ നീണ്ട മാര്‍ച്ചിനേക്കാള്‍ ആവേശത്തോടെ എല്ലാവരും ഏറ്റെടുത്തു.

സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി,കടംപിള്ളി സുരേന്ദ്രന്‍,ആനാവൂര്‍ നാഗപ്പന്‍,വി ശിവന്‍കുട്ടി,ടി എന്‍ സീമ കമല ടീച്ചര്‍ തുടങ്ങിയ നേതൃനിര അടക്കം സമ്മേളന സ്ഥലത്തെ ചപ്പുചവറുകള്‍ പെറുക്കി കൂട്ടാന്‍ ഇറങ്ങി.തിരുവനന്തപുരം മേയര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം നഗരസഭാ ജീവനക്കാരും റെഡിയായപ്പോള്‍ സംഗതി ഉഷാര്‍.സമ്മേളനം തുടങ്ങും മുമ്പ് ഉണ്ടായതിനേക്കാള്‍ വൃത്തിയോടെ സമ്മേളന വേദി ക്ലീന്‍.

INDIANEWS24.COM T V P M

Leave a Reply