jio 800x100
jio 800x100
728-pixel-x-90
<< >>

നവംബറിന്റെ തീരാ നഷ്ടവുമായി ഒരു ജയന്‍ സ്മൃതി കൂടി

മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്നായ ദീപം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരു വിവരം സ്‌ക്രീനില്‍ എഴുതികാട്ടി. ആ വാര്‍ത്ത കണ്ട് വരാന്‍ പോകുന്ന ഏതോ സിനിമയുടെ പരസ്യമായിരിക്കുമെന്ന് ചിലര്‍ ആസ്വസിച്ചപ്പോള്‍ മറ്റുചിലര്‍ അമ്പരന്ന് സ്തബ്ധരായി. കൂറേ പേര്‍ പൊട്ടിക്കരഞ്ഞ് തിയേറ്ററില്‍ നിന്നും പുറത്തേക്കോടി. കൃത്യം 37 വര്‍ഷം മുമ്പ് കേരളത്തിലെ നിറഞ്ഞ തിയേറ്ററുകളിലെ ഒരു സംഭവമായിരുന്നു ഇത്. ആളുകളുടെ അങ്കലാപ്പിനിടയാക്കിയ സ്‌ക്രീനിലെ ആ കുറിപ്പ് ആ കാലഘട്ടത്തിന്റെ ആവേശവും വികാരവുമായി മാറിയ ജയന്റെ മരണവാര്‍ത്തയായിരുന്നു. 1980 നവംബര്‍ 16ന് ഷോളാവാരത്ത് നടന്ന കോളിളക്കം സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു ആരാധക മനസ്സില്‍ ഇടിത്തീയേല്‍ക്കുന്നതിനേക്കാള്‍ ആഘാതമുണ്ടാക്കുന്ന സംഭവം നടന്നത്.jayan-best-movies-angadi

പി എന്‍ സുന്ദരം ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കിലും കുറേ പേരെങ്കിലും അതിന്റെ സംവിധായകന്‍ ഐ വി ശശി ആയിരുന്നെന്നാണ് ധരിച്ചുപോന്നത്. കാലങ്ങളെടുത്താണ് പലരും അത് പി എന്‍ സുന്ദരം ചിത്രമായിരുന്നുവെന്ന് മനസ്സിലാക്കിയത്. അക്കാലത്തെ സാങ്കേതിക വിദ്യയുടെ പരിമിതികളും അതിന് കൂട്ടുണ്ടായിരുന്നു.

കോളിളക്കത്തിന്റെ സംവിധായകന്‍ ഐ വി ശശിയായിരുന്നെന്ന്‌ അന്നത്തെ ആളുകള്‍  ചിന്തിക്കാനും ഒരു കാരണമുണ്ട്. അക്കാലത്ത് ജയന്‍-ഐ വി ശശി കൂട്ടുകെട്ടിലുള്ള ചിത്രങ്ങളിറങ്ങുമ്പോള്‍ തിയേറ്ററുകളില്‍ ഉത്സവലഹരിയായിരുന്നു. 1974ല്‍ പുറത്തിറങ്ങിയ ശാപമോക്ഷത്തിലൂടെ സിനിമയിലെത്തിയെങ്കിലും ശരപഞ്ജരത്തിലാണ് ജയന്‍ നായകനായത്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍സ്റ്റാറിനെ സമ്മാനിച്ചത് ഐ വി ശശിയുടെ  മാസ്സ് എന്റര്‍ടെയ്‌നറായി പുറത്തിറങ്ങിയ അങ്ങാടിയായിരുന്നു. അദ്ദേഹത്തിന്റെ അഭിനിവേശം എന്ന സിനിമ മുതല്‍ ജയന്‍ പല ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചെങ്കിലും പിന്നീട് ഐ വി ശശിയുടെ ഹിറ്റ് മേക്കിംഗിന്റെ ഘടകങ്ങളിലൊന്നായി ജയന്‍ മാറുകയായിരുന്നു. അതുവരെ കമല്‍ ഹാസ്സനെ വച്ച് ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ഐ വി ശശി ജയന്‍ എന്ന സാഹസിക നായകനിലൂടെ മലയാള സിനിമയില്‍ സൃഷ്ടിച്ച തരംഗങ്ങള്‍ നിരവധിയാണ്.

Jayan in Memories.ഐ വി ശശിയുടെ ജയന്‍-സീമ കോമ്പിനേഷനും ഏറെ ശ്രദ്ധേയമായിരുന്നു. കോളിളക്കം ഐ വി ശശിയുടെ ചിത്രമായിരുന്നെന്ന് പലരും വിശ്വസിച്ചത് പോലെ ചിത്രം പുറത്തിറങ്ങും വരെ അതിലെ നായിക സീമയാണെന്നും കരുതിപോന്നിരുന്നു. സാഹസിക നായകന്റെ വേര്‍പാടിന് 37 ആണ്ടുകള്‍ തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ്. കൃഷ്ണന്‍ നായര്‍ എന്ന ജയനെ മലയാളികളുടെ വികാരമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഐ വി ശശിയും വിടവാങ്ങിയത്.

90 ശതമാനം ജയന്‍ ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു

120 ഓളം ചിത്രങ്ങളില്‍ വേഷമിട്ട ജയന്‍ ചിത്രങ്ങളില്‍ 90 ശതമാനവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇതില്‍ ജയന്റെ മരണ ശേഷം എട്ടോളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ജയന്‍ ജീവിച്ചിരിക്കെ ചിത്രീകരണം പൂര്‍ത്തിയായ ആ സിനിമയ്‌ക്കെല്ലാം ശബ്ദം നല്‍കിയിരുന്നത് മറ്റു പലരുമായിരുന്നു. അനുകര കലയ്ക്ക് തുടക്കമിട്ട അക്കാലത്ത് ആലപ്പി അഷ്‌റഫ് ആയിരുന്നു ജയന് വേണ്ടി ശബ്ദം നല്‍കിയിരുന്നവരില്‍ പ്രധാനി. കൂടാതെ പലരും ശബ്ദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സംഭാഷണങ്ങളിലെല്ലാം സ്വതസിദ്ധമല്ലാത്ത ജയന്റെ ശബ്ദം വളരെ വികലമായാണ് സ്‌ക്രീനില്‍ അനുഭവപ്പെട്ടത്. വികലമായ ഈ ശബ്ദം അനുകരിച്ചാണ് പില്‍ക്കാലത്ത് അനുകരണ കലാകാരന്‍മാര്‍ ജയന്റ ഡയലോഗുകള്‍ പറയാന്‍ മത്സരിച്ചത്. 2000ത്തിന്റെ തുടക്കത്തില്‍ ഇത് ഒരു ആക്ഷേപ ഹാസ്യത്തിലേക്ക് പോയതോടെ വിവാദമാകുകയും ചെയ്തിരുന്നു.

INDIANEWS24.COM Movies

Leave a Reply