jio 800x100
jio 800x100
728-pixel-x-90
<< >>

നവംബറിന്റെ ചിരകാല നഷ്ടങ്ങള്‍

അനശ്വരനായ ജയനും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തങ്ങളുടെ പ്രവൃത്തിപഥത്തില്‍ നിന്നും പിന്‍വാങ്ങിയത് ഒരേ ദിവസമാണ് എന്നത് ഒരു അപൂര്‍വ്വതയാണ്.1980 നവംബര്‍ 16നു ജയന്‍ സിനിമയില്‍ന്നിന്നും ജീവിതത്തില്‍നിന്നും വിട വാങ്ങുമ്പോള്‍ സച്ചിന് ആറു വയസു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.പില്‍ക്കാലത്ത് തന്റെ ഇരുപത്തിനാല് വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനു സച്ചിന്‍ വിരാമമിട്ടത് 2013 നവംബര്‍ പതിനാറിനും. jayan helicopterഇരുവര്‍ക്കും സാദൃശ്യങ്ങള്‍ ഏറെ.പാകിസ്ഥാനെതിരെ തന്റെ കരിയറിന്റെ തുടക്കത്തില്‍ ഗുരുതരമായി മുറിവേറ്റിട്ടും വീണ്ടും ബാറ്റ് ചെയ്യാനെത്തിയ സച്ചിനെ സാഹസികന്‍ എന്നല്ലാതെ എന്താണ് വിളിക്കുക.ഡ്യൂപ്പുകളില്ലാതെ അതിസാഹസികമായി ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിച്ചു കേവലം ആറു വര്‍ഷങ്ങള്‍ കൊണ്ട് മലയാളമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ജയന്‍ വിടവാങ്ങുമ്പോള്‍ കേവലം നാല്‍പ്പതു വയസു മാത്രമായിരുന്നു പ്രായം.മോഹന്‍ലാലിനു അന്‍പത്തിനാലും മമ്മൂട്ടിക്ക് അറുപത്തിമൂന്നും വയസുണ്ട് എന്നറിയുമ്പോഴേ ജയന് മലയാള സിനിമയില്‍ വളരെ ദീര്‍ഘമായ ഒരു കരിയര്‍ അവശേഷിക്കുന്നുണ്ടായിരുന്നു എന്ന സത്യം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

നാല്‍പ്പതാം വയസിലാണ് സച്ചിനും വിടവാങ്ങിയത്.പക്ഷെ അദ്ദേഹം ഒരു ക്രിക്കറ്റ് താരത്തിനു എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തുള്ള റിക്കോര്‍ഡുകള്‍ സ്ഥാപിച്ചിട്ടാണ് കളി അവസാനിപ്പിച്ചത് എന്നു മാത്രം.സച്ചിന്റെ വിടവാങ്ങല്‍ ലോകം മുഴുവനും നിറമിഴികളോടെ ഇമ ചിമ്മാതെ നേരിട്ടും ടെലിവിഷനിലൂടെയും നോക്കിയിരുന്നപ്പോള്‍ ജയന്‍ വിടവാങ്ങിയത് മലയാളികള്‍ അറിഞ്ഞത് 1980 നവംബര്‍ 16നു തന്നെ റിലീസായ ദീപം എന്ന ചിത്രത്തിനിടെയാണ്.എന്തുചെയ്യണം എന്നറിയാതെ പതിനായിരങ്ങളാണ് ഹൃദയം തകര്‍ന്ന വിലാപത്തോടെ തിയേറ്ററില്‍ നിന്നും തെരുവിലേക്കിറങ്ങിയത്.പലരും ആ മരണ വാര്‍ത്ത വിശ്വസിച്ചിരുന്നില്ല അഥവാ വിശ്വസിക്കാനിഷ്ടപ്പെട്ടിരുന്നില്ല.ജയന്റെ മരണശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നേടിയത് പകരം വെയ്ക്കാനാകാത്ത വിജയങ്ങളാണ്.ഒരു സാറ്റലൈറ്റ് റേറ്റിന്റെയും പിന്‍ബലത്തിലല്ല ജയന്‍ മെഗാസ്റ്റാര്‍ ആയി ഇന്നും നിലനില്‍ക്കുന്നത്.jayan body

അക്ഷരാര്‍ത്ഥത്തില്‍ ജയിക്കാനായ് ജനിച്ചവര്‍ തന്നെയായിരുന്നു സച്ചിനും ജയനും.സച്ചിന്‍ ഇന്നും നമ്മോടൊപ്പമുണ്ട്.തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ഇന്ത്യന്‍ ഫുട്ബോളിന്റെ പുനര്‍ജനിക്ക് യത്നിക്കുന്നതില്‍ പ്രധാനിയായും ഈ ഭാരത രത്നം കൂടുതല്‍ തിളങ്ങുകയാണ്.ജയനെന്ന ഓര്‍മ്മയെ സജീവമായി നിര്‍ത്താന്‍ സിനിമാസംഘടനകളുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജയന്‍  ഒളിമങ്ങാതെ നിലകൊള്ളുന്നു.മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരിക്കലും തമസ്ക്കരിക്കാനാകാത്ത ഒരു ദിനമായി നവംബര്‍ പതിനാറും എന്നും നില നില്‍ക്കും.യഥാര്‍ഥ ഹീറോസിനെ ആര്‍ക്കും അവഗണിക്കാനാകില്ല, അവര്‍ കെടാവിളക്കുകളാണ് ഒപ്പം ചിരംജീവികളും. sachin in publicSANU INDIANEWS24

Leave a Reply