728-pixel-x-90-2-learn
728-pixel-x-90
<< >>

നല്ല സമരിയാക്കാരന്‍ തുണച്ചു; ബ്രാംപ്ടന്‍ ദമ്പതികള്‍ക്ക് ലഭിച്ചത് 5 കോടി ഡോളര്‍

 

ബ്രാംപ്ടന്‍: 5 കോടി ഡോളര്‍ [ഇന്ത്യന്‍ രൂപയില്‍ ഏകദേശം 271.6 കോടി] അടിച്ച ടിക്കറ്റ് നഷ്‌ടമായ ശേഷം തിരിച്ചുകിട്ടിയതിന്‍റെ ആഹ്ലാദത്തിലാണ് ബ്രാംപ്ടന്‍ സ്വദേശികളായ ഹകീം നോസിരുവും ഭാര്യ ഭാര്യ അബിയോളയും. സമ്മാനത്തുക ഏറ്റുവാങ്ങിയ വേദിയില്‍ അവര്‍ നന്ദിപറയുന്നു; ദൈവത്തിന്, പിന്നെ കളഞ്ഞുകിട്ടിയ ടിക്കറ്റ് തിരികെ ഏല്‍പിച്ച നല്ല സമരിയാക്കാരന്.

ജനുവരി 17ന് നടന്ന ലോട്ടോ മാക്സ് നറുക്കെടുപ്പിലാണ് ഹകീം എടുത്ത ടിക്കറ്റിനു ബമ്പര്‍ സമ്മാനം അടിച്ചത്. താന്‍ സൂക്ഷിച്ചാല്‍ നഷ്ടപ്പെടുമോ എന്ന സംശയത്തില്‍ അയാള്‍ ഭാര്യയെ ടിക്കറ്റ് ഏല്‍പിച്ചു. അവര്‍ അത് പേര്‍സില്‍ സൂക്ഷിക്കുകയും ചെയ്തു. പിറ്റേന്ന് പള്ളിയില്‍ പോയി മടങ്ങിയെത്തുമ്പോഴാണ്‌ പേര്‍സില്‍ നിന്ന് ടിക്കറ്റ് നഷ്ടപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. വീടും ചേര്‍ന്നുള്ള ഗാര്‍ബേജ് ബിന്നും അരിച്ചുപെറുക്കിയെങ്കിലും ടിക്കറ്റ് കിട്ടിയില്ല. കൈവന്ന മഹാഭാഗ്യം നഷ്‌ടമായ നിരാശയില്‍ ദമ്പതികള്‍ കഴിയുമ്പോഴാണ് അതുവരെ പരിചയമില്ലാത്ത ഒരാള്‍ ടിക്കറ്റുമായി ഇവരെ തേടിയെത്തുന്നത്. ഹകീം- അബിയോള ദമ്പതികള്‍ പോകുന്ന അതേ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന ഒരു വിശ്വാസിയായിരുന്നു ആ നല്ല മനസിന്‍റെ ഉടമ. ടിക്കറ്റിന് പിറകില്‍ ഹകീം എഴുതിയിരുന്ന അഡ്രസ്സ് തേടിപ്പിടിച്ച് എത്തുകയായിരുന്നു അദ്ദേഹം.

ടിക്കറ്റ് നഷ്ടപ്പെട്ട ശേഷമുള്ള ദിവസങ്ങളില്‍ തങ്ങള്‍ക്കു ഉറങ്ങാന്‍

പോലും പറ്റിയില്ലെന്ന് ഹകീമും ഭാര്യയും പറയുന്നു. ലോകം മൊത്തം ചുറ്റിസഞ്ചരിക്കുക, ബന്ധുക്കളെ സഹായിക്കുക എന്നതാണ് കോടീശ്വരദമ്പതികള്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

Leave a Reply