കൊച്ചി:കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചേക്കും.കേരള ടൂറിസം വകുപ്പിന്റെ ധനസഹായത്തില്‍ നടക്കുന്ന മുസിരിസ് പൈതൃക പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാകും മോദി കേരളം സന്ദര്‍ശിക്കുക.
എ ഡി 629ല്‍ കൊടുങ്ങല്ലൂര്‍ ഭരണാധികാരി ചേരമന്‍ പെരുമാളിന്റെ അനുമതിയോടെ മാലിക് ബിന്‍ ദിനാര്‍ നിര്‍മ്മിച്ചതാണ് കൊടുങ്ങല്ലൂരിലെ പള്ളി.പള്ളി സന്ദര്‍ശിക്കാനുള്ള മോദിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
INDIANEWS24.COM Kochi