728-pixel-x-90-2-learn
728-pixel-x-90
<< >>

നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ടാന്‍സ്മാനിയ:ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അടുത്ത മാസം ഓസ്‌ട്രേലിയയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടത്തെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.ടാന്‍സ്മാനിയയില്‍ നിന്നുള്ള സെനറ്റര്‍ ലിസ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കു ശേഷമായിരിക്കും മോദിയുടെ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് പ്രസംഗം.ഇന്ത്യയുടെ സംസ്‌കാരികതയും കരുത്തും ആദരവും ഓസ്‌ട്രേലിയക്ക് അറിയിച്ചുകൊടുക്കുന്ന മോദിയുടെ പ്രസംഗം ഹിന്ദിയിലായിരിക്കുമെന്ന് ലിസ സിങ്ങ് പ്രത്യാശ പ്രകടിപ്പിച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെട്ട ലോകനേതാക്കളുടെയും സാന്നിധ്യമുണ്ടാകുന്ന ചടങ്ങില്‍ മോദിക്ക് ഇഷ്ടമുള്ള ഭാഷയില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാമെന്ന് അവര്‍ അറിയിച്ചു.

INDIANEWS24.COM TANSMANIA

Leave a Reply