jio 800x100
jio 800x100
728-pixel-x-90
<< >>

നരേന്ദ്ര മോദി ഇന്‍സ്റ്റാഗ്രാമിലും അക്കൗണ്ട് തുടങ്ങി

നേ പ്യി ടോവ്:സമൂഹമാധ്യമത്തില്‍ സജീവ സാന്നിധ്യമായ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ ഫോട്ടോ ഷെയറിങ് സൈറ്റായ ഇന്‍സ്റ്റാഗ്രാമിലും അക്കൗണ്ട് തുടങ്ങി.മ്യാന്‍മറില്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ മോദി ചടങ്ങ് നടക്കുന്ന വേദിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

തന്റെ ആദ്യ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് മോദി ലോകത്തെ അഭിവാദനം ചെയ്തു.തുടര്‍ന്നുള്ള വാചകത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രവേശിച്ചതിന്റെ സന്തോഷം പങ്കുവച്ചു.തുടര്‍ന്ന് ആസിയാന്‍ ഉച്ചകോടിയുടെ പടമാണിതെന്നും കുറിച്ചിട്ടു.

പ്രധാനമന്ത്രി പോസ്റ്റിട്ട് രണ്ട് മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തെ 38000 പേര്‍ പിന്തുടര്‍ന്നു.ഇരുണ്ട ജാക്കറ്റിട്ട് നിന്നുകൊണ്ട് പ്രധാനമന്ത്രി തന്നെയാണ് ആസിയാന്‍ ഉച്ചകോടി നടക്കുന്ന വേദിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത്.സമൂഹമാധ്യമത്തിന് വലിയ പ്രാധാന്യം നല്‍കുന്ന മോദിക്ക് ട്വിറ്ററില്‍ ഇതേവരെ എട്ട് ലക്ഷം പിന്തുടര്‍ച്ചക്കാരാണുള്ളത്.സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും സ്ഥിരസാന്നിധ്യമായ മോദി മറ്റ് മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും സമൂഹമാധ്യമത്തില്‍ സജീവമാകാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്.

INDIANEWS24 INTERNATIONAL DESK

Leave a Reply