728-pixel-x-90-2-learn
728-pixel-x-90
<< >>

‘നരേന്ദ്ര മോദിയെ ഭക്ഷിക്കാം’

ലക്‌നോ:നരേന്ദ്ര മോദിയെ നമുക്കിനി ഭക്ഷണമാക്കാം.ഇത് തര്‍ത്തും സത്യമാണ്.അതിനായി കുറച്ചുകൂടി കാത്തിരിക്കണമെന്നു മാത്രം.ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ ഇറങ്ങുന്ന മാങ്ങകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് ഇട്ടതോടെയാണ് മോദിയെ ഭക്ഷണമാക്കാന്‍ അവസരം കൈവരുന്നത്.

വ്യത്യസ്ത ഇനങ്ങളില്‍പെട്ട മാങ്ങകള്‍ വികസിപ്പിച്ച് ശ്രദ്ധേയനായ ഹാജി ഖലീമുല്ല ഖാനാണ് പുതുതായി വികസിപ്പിച്ച മാങ്ങയ്ക്ക് മോദിയുടെ പേര് നല്‍കിയത്.ബഡ്ഡിങ്ങിലെ വൈദഗ്ധ്യം കൊണ്ടു പത്മശ്രീ പുരസ്‌കാരം വരെ നേടിയ ഹാജി ഖലീമുല്ല ഖാന്‍ വികസിപ്പിച്ച മാങ്ങകള്‍ക്ക് നേരത്തെയും പ്രശസ്തരായ വ്യക്തികളുടെ പേല് നല്‍കി ശ്രദ്ധേയനായിട്ടുണ്ട്.മോദി മാങ്ങയുടെ ആദ്യ ഫലങ്ങള്‍ താന്‍ പ്രധാനമന്ത്രിക്കായി കരുതിവച്ചിരിക്കുകയാണെന്നും അത് എങ്ങനെയെങ്കിലും അദേഹത്തിന്റെ പക്കല്‍ എത്തിക്കണമെന്നാണ് ആഗ്രഹമെന്നും ഖലീമുല്ല പറഞ്ഞു.മോദിക്ക് തന്റെ പേരിലുള്ള ഈ മാങ്ങ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. മോദി മാങ്ങയുടെ അഞ്ചു തൈകള്‍ കൂടി താന്‍ വികസിപ്പിച്ചതായും അവ മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തില്‍ നട്ടുപരിപാലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഖലീമുല്ല പറഞ്ഞു.

കര്‍ഷകനായ ഖാന്‍ ബഡ്ഡിങ്ങിലൂടെ പുതിയയിനം വിളകള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ വിദഗ്ധനാണ്.ഐശ്വര്യറായി,ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍,കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുടെയൊക്കെ പേരില്‍ ഇദ്ദേഹം മാങ്ങ സൃഷ്ടിച്ചിട്ടുണ്ട്.

ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു കുടുംബഉത്തരവാദിത്തം ഏറ്റെടുത്ത ഖാന്‍ യാദൃശ്ചികമായാണ് കാര്‍ഷിക വൃത്തിയിലെത്തിയത്.തൊട്ടതെല്ലാം പൊന്നാക്കിയ ഒടുവില്‍ വിനോദമായാണ് ബഡ്ഡിങ് തുടങ്ങിയത്.ഇത് വിപണിക്ക് സ്വീകാര്യമാതോടെ ഖാന്‍ ഉഷാറായി.നൂറു വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഒരു മാവില്‍ നിന്നു മുന്നൂറിലേറെ വ്യത്യസ്ത ഇനം മാങ്ങകള്‍ ഉല്‍പാദിപ്പിച്ചതു ബഡ്ഡിങ്ങിലൂടെയാണ്.ഇവയുടെയെല്ലാം രുചിയും വലിപ്പവും വ്യത്യസ്തമാണ്.

INDIANEWS24 LUCKNOW

Leave a Reply