jio 800x100
jio 800x100
728-pixel-x-90
<< >>

നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച് യു എസ് ഗവര്‍ണര്‍ ഇന്ത്യയില്‍

മുംബൈ:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് യു എസിലെ സൗത്ത് കരോലിന ഗവര്‍ണറുടെ പ്രശംസ.ഇന്ത്യന്‍ വംശജ കൂടിയായ നിക്കി ഹെയ്‌ലിയാണ് മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ സാമ്പത്തിക നയങ്ങളെ പ്രശംസിച്ചിരിക്കുന്നത്.പത്ത് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായാണ് അവര്‍ ഇവിടെ എത്തിയത്.

നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന സമയത്ത് അദ്ദേഹവുമായി ജോലിചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും മോദിയുടെ നയങ്ങള്‍ സൗത്ത് കരോലിനയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നികുതികളും നിയന്ത്രണങ്ങളും കുറച്ചുകൊണ്ട് വാണിജ്യത്തില്‍ മാത്രം ശ്രദ്ധിച്ചു. വാണിജ്യ രംഗത്ത് സര്‍വകലാശാലകളുടെയും ട്രെയിനിംഗ് സെന്ററുകളുടേയും സഹകരണം ഉറപ്പാക്കിയെന്നും നിക്കി വ്യക്തമാക്കി.

INDIANEWS24 MUMBAI

Leave a Reply